Home> Astrology & Religion
Advertisement

Navapanchama Yoga: 3 ദിവസത്തിനുള്ളിൽ നവപഞ്ചമ യോഗം: ഈ രാശിക്കാർക്കിനി ഉയർച്ച മാത്രം

Budh Shani Gochar: വേദ ജ്യോതിഷ പ്രകാരം ശനിയും ബുധനും ചേർന്ന് നവപഞ്ചമ രാജയോഗം സൃഷ്ടിക്കും. അതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും.

Navapanchama Yoga: 3 ദിവസത്തിനുള്ളിൽ നവപഞ്ചമ യോഗം: ഈ രാശിക്കാർക്കിനി ഉയർച്ച മാത്രം

Navapanchama Rajayog Lucky Zodiac Sign: വേദ ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ അതിന്റെതായ സമയത്ത്  സഞ്ചരിക്കുകയും ശുഭകരമായ രാജയോഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. ഇത് മനുഷ്യജീവിതത്തെയും ലോകത്തെയും ബാധിക്കും. ബുധനും ശനിയും ചേർന്ന് സൃഷ്ടിക്കുന്ന നവപഞ്ചമ രാജയോഗം ചില രാശിക്കാർക്ക് നൽകും.

Also Read: 500 വർഷങ്ങൾക്ക് ശേഷം ഭദ്ര, മാളവ്യ ഉൾപ്പെടെ 5 രാജയോഗങ്ങൾ; ഇവർ ധനം കൊണ്ട് അമ്മാനമാടും, നിങ്ങളും ഉണ്ടോ?

ഈ രാജയോഗം ജൂൺ 28 നാണ് രൂപപ്പെടുന്നത്. ഈ ദിവസം ശനിയും ബുധനും പരസ്പരം 120 ഡിഗ്രിയിൽ ആയിരിക്കും. അത്തരമൊരു സാഹചര്യത്തിൽ ഈ രാജയോഗത്തിന്റെ രൂപീകരണം ചില രാശിക്കാർക്ക് നല്ല ദിവസങ്ങൾ നൽകും. ഒപ്പം പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങളും പുരോഗതിയും ലഭിക്കാൻ സാധ്യതയുണ്ട്. ആ ഭാഗ്യ രാശിക്കാർ ആരൊക്കെ എന്നറിയാം ...

ഇടവം (Taurus): നവപഞ്ചമ രാജയോഗം ഇവർക്ക് ഗുണകരമായിരിക്കും. ഈ സമയത്ത് നിങ്ങൾക്ക് ഒരു വാഹനമോ സ്വത്തോ വാങ്ങാൻ കഴിയും. ജോലിയിലോ പുതിയ പ്രോജക്റ്റിലോ സ്ഥാനക്കയറ്റം ലഭിച്ചേക്കാം. ബിസിനസ് നടത്തുകയാണെങ്കിൽ പുതിയ കരാറുകൾക്കും ലാഭത്തിനും അവസരമുണ്ടാകും. നിങ്ങളുടെ പ്രശസ്തി വർദ്ധിക്കുകയും ആളുകൾ നിങ്ങളുടെ ജോലിയെ പ്രശംസിക്കുകയും ചെയ്യും. ഈ സമയത്ത് പെട്ടെന്ന് സാമ്പത്തിക നേട്ടം ഉണ്ടായേക്കാം. പുതിയ ജോലി ആരംഭിക്കുന്നതിനും സമയം അനുകൂലം.

Also Read: എട്ടാം ശമ്പള കമ്മീഷൻ: ലെവൽ 6 ജീവനക്കാരുടെ പ്രതിമാസ ശമ്പളം എത്രയാകും? അറിയാം

തുലാം (Libra):  നവപഞ്ചമ രാജയോഗത്തിന്റെ രൂപീകരണത്തോടെ തുലാം രാശിക്കാർക്ക് നല്ല ദിവസങ്ങൾ ആരംഭിക്കും. ഈ സമയത്ത് നിങ്ങൾ കൂടുതൽ ജനപ്രിയരാകും. ബഹുമാനവും ലഭിക്കും. ഈ സമയത്ത് വിദേശയാത്ര നടത്താനോ ദൂരദേശത്ത് ജോലി ചെയ്യാനോ ഉള്ള അവസരം നിങ്ങൾക്ക് ലഭിച്ചേക്കാം. മതപരവും സാമൂഹികവുമായ പ്രവർത്തനങ്ങളിൽ നിങ്ങളുടെ പങ്കാളിത്തം വർദ്ധിക്കും. ആഡംബരങ്ങളിലും സുഖ സൗകര്യങ്ങളിലും വർദ്ധനവുണ്ടാകാം. ഈ സമയത്ത് നിങ്ങളുടെ പദ്ധതികൾ വിജയിക്കും. 

കുംഭം (Aquarius): നവപഞ്ചമ രാജയോഗത്തിന്റെ രൂപീകരണം ഇവർക്കും ഗുണകരമായിരിക്കും. ഈ കാലയളവിൽ നിങ്ങളുടെ വരുമാനം വർദ്ധിക്കും, ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം, ഭാഗ്യം ലഭിക്കും, മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും, ഈ കാലയളവിൽ നിങ്ങളുടെ ആഡംബരങ്ങളും സുഖ സൗകര്യങ്ങളും വർദ്ധിക്കും. ഏറ്റെടുക്കുന്ന ഏത് ജോലിയും വിജയസാധ്യത വർദ്ധിക്കും. ആഗ്രഹങ്ങൾ സഫലമാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More