Home> Astrology & Religion
Advertisement

Numerology: ഈ തീയതികളിൽ ജനിച്ച പെൺകുട്ടികൾ മനസുകൊണ്ടല്ല ബുദ്ധി കൊണ്ട് പ്രവർത്തിക്കുന്നവർ, നിങ്ങളും ഉണ്ടോ?

Radix 2: ഓരോ വ്യക്തിയുടെയും ജനന സംഖ്യ അയാളുടെ ജീവിതത്തെക്കുറിച്ചുള്ള പ്രധാനപ്പെട്ട വിവരങ്ങൾ നൽകും. ചില പ്രത്യേക തീയതികളിൽ ജനിക്കുന്ന പെൺകുട്ടികളെക്കുറിച്ച് ഇന്ന് നമുക്ക് അറിയാം.

Numerology: ഈ തീയതികളിൽ ജനിച്ച പെൺകുട്ടികൾ മനസുകൊണ്ടല്ല ബുദ്ധി കൊണ്ട് പ്രവർത്തിക്കുന്നവർ, നിങ്ങളും ഉണ്ടോ?

Numerology: സംഖ്യാശാസ്ത്രത്തിൽ വ്യത്യസ്ത മൂല സംഖ്യകളെ കുറിച്ച് പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഈ സംഖ്യകളിൽ നിന്നും  വ്യക്തിയുടെ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും. ഈ സംഖ്യകൾ വളരെ ശക്തമാണ് ഒരു വ്യക്തിയെ കുറിച്ചുള്ള ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും നമുക്ക് വളരെ എളുപ്പത്തിൽ കണ്ടെത്താൻ കഴിയും. വാസ്തവത്തിൽ അവ ഗ്രഹങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, അതുകൊണ്ടുതന്നെ നമുക്ക് എല്ലാം എളുപ്പത്തിൽ അറിയാൻ കഴിയും.

Also Read: മേട രാശിക്കാർക്ക് സന്തോഷമേറും, മിഥുന രാശിക്കാർക്ക് പ്രശ്നങ്ങൾ ഏറും, അറിയാം ഇന്നത്തെ രാശിഫലം!

ഒരു വ്യക്തിക്ക് തന്റെ ജീവിതത്തെക്കുറിച്ചോ ഭാവിയെക്കുറിച്ചോ വിവരങ്ങൾ ആവശ്യമുള്ളപ്പോഴെല്ലാം അവർ തേടുന്നത് ജ്യോതിഷത്തിന്റെ സഹായമാണ്. ജ്യോതിഷത്തിൽ എല്ലാം പറയുന്നത് രാശികളിലൂടെയും ഗ്രഹങ്ങളിലൂടെയുമാണ്. ഇതുകൂടാതെ നിങ്ങൾക്ക് ജനന തീയതിയിലൂടെയും അറിയാൻ കഴിയും. ചില പ്രത്യേക തീയതികളിൽ ജനിക്കുന്ന പെൺകുട്ടികളെക്കുറിച്ചും അവരുടെ ഗുണങ്ങളെ കുറിച്ചും നമുക്കറിയാം... 

മൂലസംഖ്യ 2 

ഏതൊരു മാസത്തിലെയും 2, 11, 20 അല്ലെങ്കിൽ 29 തീയതികളിൽ ജനിക്കുന്ന പെൺകുട്ടികളുടെ മൂലസംഖ്യ 2 ആണ്. അവരുടെ ഭരണ ഗ്രഹം ചന്ദ്രനാണ്. അത് അവരെ വൈകാരികരും, സംവേദനക്ഷമതയുള്ളവരും, മാനസികമായി സ്ഥിരതയുള്ളവരുമാക്കും. മറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കാൻ ഇവർക്ക് അത്ഭുതകരമായ കഴിവുണ്ട്.

Also Read: എട്ടാം ശമ്പള കമ്മീഷൻ: ലെവൽ 6 ജീവനക്കാരുടെ പ്രതിമാസ ശമ്പളം എത്രയാകും? അറിയാം

 

വിശ്വസ്തതയോടെ ബന്ധങ്ങൾ നിലനിർത്തും
 
ഈ സംഖ്യയിലുള്ള പെൺകുട്ടികളിൽ ബന്ധങ്ങളോടുള്ള സമർപ്പണബോധം കാണപ്പെടുന്നു. കുടുംബം, സൗഹൃദം, പ്രണയം എന്നിങ്ങനെ എല്ലാ ബന്ധങ്ങളെയും അവർ അന്തസ്സോടെയും ബഹുമാനത്തോടെയും വിശ്വസ്തതയോടെയും സംയമനത്തോടെയും നിലനിർത്തും. അവർ ഒരിക്കലും ബന്ധങ്ങളെ നിസ്സാരമായി കാണില്ല. ഇവർ ഒരിക്കൽ ഒരാളുമായി അടുപ്പത്തിലായാൽ, അവരുടെ  സന്തോഷത്തിലും ദുഃഖത്തിലും പൂർണ്ണമായും പങ്കാളിയാകും.

ഈ മൂല സംഖ്യയിലുള്ള പെൺകുട്ടികൾക്ക് വഴക്കുകൾ, തർക്കങ്ങൾ, അഭിപ്രായവ്യത്യാസങ്ങൾ എന്നിവ ഇഷ്ടമല്ല. അവർ കഴിയുന്നത്ര വാദപ്രതിവാദങ്ങളിൽ നിന്ന് വിട്ടുനിൽക്കും. ജോലിസ്ഥലമായാലും കുടുംബമായാലും മറ്റേതൊരു ബന്ധമായാലും അവർ എപ്പോഴും സമാധാനം നിലനിർത്താൻ ശ്രമിക്കും. ഇവരുടെ സാന്നിധ്യം ബന്ധങ്ങളിൽ പോസിറ്റീവ് എനർജി നൽകും.

Also Read: സ്വർണ വിലയിൽ ഇടിവ് തുടരുന്നു; 5 ദിവസത്തിനിടെ കുറഞ്ഞത് 2400 രൂപ!

ഇവർക്ക് കൂടുതലും സൃഷ്ടിപരമായ കാര്യങ്ങളിൽ വളരെ താല്പര്യമുള്ളവരായിരിക്കും. സംഗീതം, ചിത്രരചന, ഫാഷൻ ഡിസൈനിംഗ് തുടങ്ങിയ മേഖലകളിൽ അവർ ധാരാളം പേര് സമ്പാദിക്കും. നിങ്ങളുടെ വികാരങ്ങളും ചിന്തകളും കലാപരമായ രീതിയിൽ പ്രകടിപ്പിക്കുന്നത് നല്ലതായിരിക്കും. 

ഇവർ വികാരഭരിതരാണെങ്കിലും  ജീവിതത്തിലെ ബുദ്ധിമുട്ടുള്ള തീരുമാനങ്ങൾ ചിന്തിച്ചു മാത്രമേ എടുക്കു. ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ അവൾ പരിഭ്രാന്തരാകില്ല പകരം ക്ഷമയോടെ തീരുമാനങ്ങൾ എടുക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
 
Read More