Home> Astrology & Religion
Advertisement

Lucky Girls in Numerology: ഈ തിയതികളില്‍ ജനിച്ച പെൺകുട്ടികൾ കുടുംബത്തിന് ഭാഗ്യം!!

Lucky Girls as per Numerology: സംഖ്യാശാസ്ത്രം അനുസരിച്ച് ചില പെണ്‍കുട്ടികള്‍ കുടുംബത്തിന് വലിയ ഭാഗ്യമാണ്. അതായത്, ഈ പെൺകുട്ടികൾ കുടുംബത്തെ സമ്പന്നമാക്കുന്നു.

Lucky Girls in Numerology: ഈ തിയതികളില്‍ ജനിച്ച പെൺകുട്ടികൾ കുടുംബത്തിന് ഭാഗ്യം!!

Lucky Girls as per Numerology: ഇന്ന് ജ്യോതിഷം പോലെതന്നെ ഏറെ പ്രാധാന്യവും പ്രചാരവും ഉള്ള ഒന്നാണ് സഖ്യാശാസ്ത്രം അല്ലെങ്കില്‍ ന്യൂമറോളജി. ന്യൂമറോളജിയില്‍ ആളുകളുടെ സ്വഭാവത്തെയും ഭാവിയെയും കുറിച്ചുള്ള വിവരങ്ങൾ അവരുടെ ജനനത്തീയതിയുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തുന്നത്. 

Also Read:   Characteristics of Monday born people: തിങ്കളാഴ്ച ജനിച്ചവര്‍ ഭാഗ്യശാലികള്‍, ഉന്നത വിജയം എന്നും ഒപ്പം
 
സംഖ്യാശാസ്ത്രത്തിൽ, വ്യക്തികളുടെ ജനനത്തീയതിയിൽ നിന്ന് ലഭിക്കുന്ന റാഡിക്സ് നമ്പറിനാണ് പ്രത്യേക പ്രാധാന്യം.  അതായത്, രാശി ചിഹ്നങ്ങള്‍ വഴി ഒരു വ്യക്തിയുടെ സ്വഭാവ വ്യക്തിത്വ ഗുണങ്ങള്‍ മനസിലാക്കാന്‍ സാധിക്കുന്നതുപോലെ റാഡിക്സ്  നമ്പര്‍ അറിയുന്നതുവഴി ഒരു വ്യക്തിയെക്കുറിച്ച് പല കാര്യങ്ങളും അറിയാന്‍ സാധിക്കും.  

Also Read: Health Benefits of Tomatoes: പുരുഷന്മാർക്ക് ഒരു സൂപ്പർഫുഡ് ആണ് തക്കാളി!! കാരണമറിയാമോ? 

 

സംഖ്യാശാസ്ത്രമനുസരിച്ച് ഒരു വ്യക്തിയുടെ റാഡിക്സ് ആ വ്യക്തിയുടെ ജനനതീയതിയുടെ ആകെത്തുകയാണ്. അതായത്, ഒരു വ്യക്തി 25 എന്ന തിയതിയിലാണ് ജനിച്ചത്‌ എങ്കില്‍ ആ വ്യക്തിയുടെ ഭാഗ്യനമ്പര്‍  7 ആയിരിയ്ക്കും. അതായത്, ആ വ്യക്തിയുടെ ജനനത്തീയതിയുടെ അക്കങ്ങളുടെ ആകെത്തുക (2 +5 =7) ആയിരിയ്ക്കും. 

സംഖ്യാശാസ്ത്രം അനുസരിച്ച് ചില പെണ്‍കുട്ടികള്‍ കുടുംബത്തിന് വലിയ ഭാഗ്യമാണ്. അതായത്, ഈ പെൺകുട്ടികൾ കുടുംബത്തെ സമ്പന്നമാക്കുന്നു. ഈ പെണ്‍കുട്ടികളുടെ ജനനത്തോടെ കുടുംബത്തില്‍ മാറ്റങ്ങള്‍ കാണുവാന്‍ സാധിക്കും.  വളര്‍ന്ന് വിവാഹം കഴിച്ചെത്തുന്ന വീട്ടിലും അവര്‍ ഐശ്വര്യമായി തുടരും.  

ഏത് തീയതികളിൽ ജനിച്ച പെൺകുട്ടികളാണ് ഈ ഭാഗ്യശാലികള്‍ എന്നറിയാമോ? 

സംഖ്യാശാസ്ത്രത്തില്‍ റാഡിക്സ്  നമ്പര്‍ 8 ല്‍ ജനിച്ച പെണ്‍കുട്ടികളെപ്പറ്റി വിശദമായി പറയുന്നുണ്ട്. ഈ പെണ്‍കുട്ടികള്‍ ജനിയ്ക്കുന്ന വീടിനും അവര്‍ വിവാഹം കഴിഞ്ഞ് എത്തിച്ചേരുന്ന വീടിനും ഭാഗ്യമാണ് എന്ന് സംഖ്യാശാസ്ത്രം പറയുന്നു. 

റാഡിക്സ്  നമ്പര്‍ 8 ഉള്ള പെൺകുട്ടികളുടെ സ്വഭാവസവിശേഷതകളെക്കുറിച്ച് അറിയാം....

ഏതൊരു വ്യക്തിയുടെയും ജനനത്തീയതി റാഡിക്‌സ് നമ്പറും അതുമായി ബന്ധപ്പെട്ട ഗ്രഹവും ഉണ്ട്. അതിനാൽ ആ വ്യക്തിയെക്കുറിച്ച് പ്രവചിക്കാന്‍ കഴിയും. ഉദാഹരണത്തിന്, ഒരു വ്യക്തി 8, 17, 26 എന്നീ തിയതികളില്‍  ജനിച്ചാൽ, ആ വ്യക്തിയുടെ റാഡിക്‌സ് നമ്പർ 8 ആയിരിക്കും, അതായത്, ആ വ്യക്തിയെ ശനി ഗ്രഹം ഭരിയ്ക്കും.   

ഈ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസത്തില്‍ എങ്ങനെയാണ്?

റാഡിക്‌സ് നമ്പര്‍ 8 ഉള്ള പെണ്‍കുട്ടികള്‍ പഠനത്തില്‍ മിടുക്കരായിരിയ്ക്കും. അതായത്, ഇവര്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിക്കുന്നു. പക്ഷേ  ഇവര്‍ എന്തെങ്കിലും തടസ്സം നേരിട്ടാല്‍ അതിനെ നേരിടുന്നതിന് പകരം അവർ അത് ഉപേക്ഷിക്കുന്നു. അതുകൊണ്ട് അവരുടെ വിദ്യാഭ്യാസം മുടങ്ങാനും സാധ്യത ഉണ്ട്. 

സമ്പത്ത് ശേഖരിയ്ക്കും

റാഡിക്‌സ് നമ്പര്‍ 8 ഉള്ള പെണ്‍കുട്ടികള്‍  പണം വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നവരാണ്. അതായത്, ഇവരുടെ ഈ ശീലം മൂലം ഈ പെണ്‍കുട്ടികളുടെ കൈയില്‍ പണം കുമിഞ്ഞു കൂടും. അവര്‍ വളരെ വേഗം സമ്പന്നരാകുന്നു.

കുടുംബവുമായുള്ള അവരുടെ ബന്ധം 

റാഡിക്‌സ് നമ്പര്‍ 8 ഉള്ള പെണ്‍കുട്ടികള്‍ എല്ലാവരുമായും നല്ല ബന്ധം വച്ച് പുലര്‍ത്തുന്നു. എന്നാല്‍,   പിതാവിനോടുള്ള അവരുടെ ബന്ധം അത്ര മികച്ചതായിരിക്കില്ല. അതായത്, ഈ പെണ്‍കുട്ടികള്‍ക്ക് അച്ഛനൊഴികെ എല്ലാവരുമായും നല്ല ബന്ധമായിരിയ്ക്കും. അവർക്കും അധികം സുഹൃത്തുക്കളില്ല. റാഡിക്സ് നമ്പർ 3, 4, 5, 7, 8 ഉള്ള ആളുകളുമായി അവർക്ക് നല്ല ബന്ധമുണ്ടാകും.  

ദാമ്പത്യ ജീവിതത്തെക്കുറിച്ച് അറിയാം 

റാഡിക്‌സ് നമ്പര്‍ 8 ഉള്ള പെണ്‍കുട്ടികള്‍ വളരെ കരുതലോടെയാണ് പ്രണയബന്ധത്തിൽ ഓരോ ചുവടും വെക്കുന്നത്. വിവാഹം വൈകിയാലും. ഇത്തരക്കാരുടെ ദാമ്പത്യ ജീവിതത്തിൽ തർക്കങ്ങളുണ്ടെങ്കിലും മക്കൾക്ക് വേണ്ടി പണം ലാഭിക്കുന്നതിൽ അവർ  വിജയിക്കുന്നു... 
 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.) 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More