Home> Astrology & Religion
Advertisement

Numerology: ഈ 3 തീയതികളിൽ ജനിച്ചവർ പെട്ടെന്ന് പ്രണയത്തിലാകും, നയിക്കും ആഡംബര ജീവിതം, നിങ്ങളും ഉണ്ടോ?

Radix 6: ഓരോ വ്യക്തിയും തൻ്റെ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങൾ ജ്യോതിഷത്തിലൂടെ അറിഞ്ഞു വയ്ക്കാറുണ്ട്. രാശികൾക്ക് പുറമേ ജ്യോതിഷ സംഖ്യകളും ഒരു വ്യക്തിയുടെ ജീവിതവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു.

Numerology: ഈ 3 തീയതികളിൽ ജനിച്ചവർ പെട്ടെന്ന് പ്രണയത്തിലാകും, നയിക്കും ആഡംബര ജീവിതം, നിങ്ങളും ഉണ്ടോ?

Radix 6: ഓരോ വ്യക്തിയുടെയും ജീവിതം ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെ സ്ഥാനത്തെ ആശ്രയിച്ചിരിക്കുന്നു. അത് അറിയാൻ നമ്മൾ പലപ്പോഴും ജ്യോതിഷത്തിൻ്റെ സഹായം തേടാറുമുണ്ട്‌. ജ്യോതിഷത്തിലൂടെ ഓരോ ഗ്രഹങ്ങളും ഏത് ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നതെന്നും അത് നമുക്ക് എന്ത് ഫലങ്ങളാണ് നൽകുന്നതെന്നും അറിയാൻ കഴിയും. ജീവിതത്തിലെ സാഹചര്യം എങ്ങനെയാണെന്നും ഭാവി എന്തായിരിക്കുമെന്നും മനസ്സിലാക്കണമെങ്കിൽ നമുക്ക് ന്യൂമറോളജിയിലൂടെയും കണ്ടെത്താനാകും.

Also Read: ബുധൻ്റെ രാശിയിൽ പവർഫുൾ കേന്ദ്ര ത്രികോണ രാജയോഗം; ഇവർക്ക് ലഭിക്കും പുത്തൻ ജോലിയും സാമ്പത്തിക നേട്ടവും

സംഖ്യകളുടെ അടിസ്ഥാനത്തിൽ പൂർണ്ണമായും പ്രവർത്തിക്കുന്ന ഒരു ശാസ്ത്രമാണ് ന്യൂമറോളജി അഥവാ സംഖ്യാ ശാസ്ത്രം. ഇതിൽ ഒരു വ്യക്തിയുടെ ജീവിതത്തെയും ഭാവിയെയും കുറിച്ചുള്ള എല്ലാ വിവരങ്ങളും അവൻ്റെ ജനന തീയതിയിലൂടെ നൽകുന്നു. ജനന തീയതിയുടെ അക്കങ്ങൾ ചേർത്ത് നമ്പർ കണ്ടെത്തണം. തുടർന്ന് എല്ലാ വിവരങ്ങളും നമുക്ക് എളുപ്പത്തിൽ ലഭിക്കുമെന്നാണ് റിപ്പോർട്ട്. ജനന തീയതി കൂട്ടുമ്പോൾ ലഭിക്കുന്ന ഒറ്റ അക്ക നമ്പറാണിത്.

ജന്മ സംഖ്യ  6 (Numerology)
ഏതെങ്കിലും മാസത്തിൽ 6, 15 അല്ലെങ്കിൽ 24 തീയതികളിൽ ജനിച്ചവരുടെ ജന്മ സംഖ്യയാണ് 6. അതായത് ഈ സംഖ്യകൾ തമ്മിൽ കൂട്ടുമ്പോൾ കിട്ടുന്ന ഒറ്റ സംഖ്യ. ഒരു വ്യക്തിക്ക് സമ്പത്ത്, സമൃദ്ധി, സ്നേഹം, സൗന്ദര്യം എന്നിവ നൽകാൻ പ്രവർത്തിക്കുന്ന ശുക്രൻ്റെ സംഖ്യയായിട്ടാണ് ഈ സംഖ്യയെ കണക്കാക്കുന്നത്. ഇവരുടെ സ്വഭാവത്തെയും ജീവിതത്തെയും കുറിച്ച് നമുക്ക് അറിയാം...

Also Read: മീനത്തിലെ ത്രിഗ്രഹി യോഗം ഇവർക്ക് നൽകും വമ്പൻ നേട്ടങ്ങൾ ഒപ്പം ജോലിയിൽ പുരോഗതിയും!

സ്വഭാവം 

ജന്മ സംഖയ 6 ആയവർക്ക് സൗഹാർദ്ദപരമായ വ്യക്തിത്വമുണ്ട്, അവർ ആവശ്യമുള്ളിടത്തെല്ലാം വേഗത്തിൽ ഇടപഴകും. അവരുടെ ഏറ്റവും മികച്ച ഗുണം അവർ വളരെ വേഗത്തിൽ സുഹൃത്തുക്കളെ ഉണ്ടാക്കുന്നു എന്നതാണ്. അവർ കഠിനാധ്വാനികളാണ്, സുഖസൗകര്യങ്ങളും ആഡംബരങ്ങളും നിറഞ്ഞ ജീവിതം നയിക്കും.

വിശ്വസിക്കാം 

ഈ ജന്മസംഖ്യയിലുള്ളവർ വിശ്വാസ യോഗ്യരും സമാധാനത്തോടെ ജീവിക്കാൻ ഇഷ്ടപ്പെടുന്നവരുമാണ്. ഇവർക്ക്  അധിക ബഹളം ഇഷ്ടമല്ല. ഇവർ സമാധാനത്തോടെ ജീവിതം നയിക്കാൻ ഇഷ്ടപ്പെടുന്നു, മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച് ശ്രദ്ധിക്കാറില്ല.

Also Read: മെയ് 5 മുതൽ ഇവരെ പിടിച്ചാൽ കിട്ടില്ല, നിങ്ങളും ഉണ്ടോ?

നല്ല ഹൃദയത്തിന് ഉടമകൾ 

ഈ ജന്മസംഖ്യയിലുള്ളവർ സ്നേഹം നിറഞ്ഞവരായിരിക്കും.  ഇവർ ആരെയും കണ്ണുംപൂട്ടി പ്രണയിക്കും. എല്ലാവരേയും തന്റേതായി കണക്കാക്കും. ഇവരുടെ ഈ ശീലം മൂലം പലതവണ ഇവർ അബദ്ധത്തിൽ ചെന്ന് പെടാറുണ്ട്. 

ഈ സംഖ്യ പ്രണയവുമായി ബന്ധപ്പെട്ട ശുക്രൻ്റെതാണ്. അതിനാൽ ഇവരുടെ പ്രണയവും വിവാഹ ജീവിതവും വളരെ സന്തോഷകരമായിരിക്കും. പങ്കാളിയെ സന്തോഷിപ്പിക്കാൻ ഇവർ എന്തും ചെയ്യാൻ തയ്യാറാണ്. ഇവർ വളരെയധികം റൊമാൻ്റിക് ആയിരിക്കും. ഇവർ സ്നേഹം പ്രകടിപ്പിക്കാൻ ഭയപ്പെടുന്നില്ല. സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുന്നു. ഒപ്പം പങ്കാളികളിൽ നിന്ന് പിന്തുണയും ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Read More