Numerology: സംഖ്യാശാസ്ത്രത്തിലെ സംഖ്യകൾ നമ്മുടെ ജീവിതത്തെയും ഭാവിയെയും കുറിച്ചുള്ള വിവരങ്ങൾ മുൻകൂട്ടി നൽകും. നമ്മുടെ ഭാവി എങ്ങനെയായിരിക്കും? ഏതൊക്കെ സാഹചര്യങ്ങളെ നേരിടേണ്ടിവരും? എന്നറിയാൻ നമ്മൾ പലപ്പോഴും ജ്യോതിഷത്തിനെയാണ് പലപ്പോഴും സമീപിക്കാറ്.
Also Read: ഈ തീയതികളിൽ ജനിച്ച പെൺകുട്ടികൾ മനസുകൊണ്ടല്ല ബുദ്ധി കൊണ്ട് പ്രവർത്തിക്കുന്നവർ, നിങ്ങളും ഉണ്ടോ?
നമ്മുടെ രാശി ജാതകത്തിലെ ഗ്രഹങ്ങളുടെ സ്ഥാനം എന്നിവ അനുസരിച്ചാണ് ജ്യോതിഷം എല്ലാം പറയുന്നത്. ഇവ കൂടാതെ നമുക്ക് കൂടുതലറിയണമെങ്കിൽ സംഖ്യാശാസ്ത്രം വഴിയും എല്ലാ കാര്യങ്ങളെക്കുറിച്ചും വിവരങ്ങൾ അറിയാം. സംഖ്യാ ശാസ്ത്രത്തിൽ എന്ത് കണക്കു കൂട്ടലുകൾ നടത്തുന്നതും ആ വ്യക്തിയുടെ ജനനത്തീയതിയിൽ നിന്ന് ലഭിക്കുന്ന സംഖ്യകളുടെ അടിസ്ഥാനത്തിലാണ്.
ഈ സംഖ്യ മൂലസംഖ്യ, വിധിസംഖ്യ എന്നീ പേരുകളിൽ അറിയപ്പെടുന്നു. ജനനത്തീയതിയിലെ എല്ലാ അക്കങ്ങളും കൂട്ടി ഒടുവിൽ ഒറ്റ അക്കം ലഭിക്കുന്ന സംഖ്യയാണ് കണക്കാക്കുന്നത്. ഇത്തരത്തിൽ ജനനം കൊണ്ട് ഭാഗ്യനേട്ടങ്ങൾ സ്വന്തമാക്കുന്ന ആ ഭാഗ്യവാന്മാരെ അറിയാം.
Also Read: ശനി ശുക്ര പഞ്ചക് യോഗം; ഇവർക്കിനി ഉയർച്ചയുടെ നാളുകൾ, നിങ്ങളും ഉണ്ടോ?
മൂലസംഖ്യ 4 (Numerology)
ഏതൊരു മാസത്തിലെയും 4, 13, 22, 31 തീയതികളിൽ ജനിക്കുന്നവരുടെ മൂല സംഖ്യ 4 ആണ്. ഇത് രാഹുവിന്റെ സംഖ്യയാണ്. ഇത് ഇവർക്ക് ഗൗരവമേറിയതും നിഗൂഢവുമായ വ്യക്തിത്വം നൽകും. ഇവർ എല്ലാ ജോലിയും ശ്രദ്ധാപൂർവ്വം ചിന്തിച്ചതിനുശേഷം മാത്രം ചെയ്യുന്നു. പദ്ധതികൾ ആസൂത്രണം ചെയ്യാനും അവ പിന്തുടരാനും അവർ ഇഷ്ടപ്പെടുന്നു. ഇവരുടെ നേതൃത്വ ഗുണങ്ങളും അത്ഭുതകരമാണ്. ഇവരുടെ കഠിനാധ്വാനം ഇവർക്ക് ജീവിതത്തിൽ ധാരാളം വിജയം നൽകും.
മൂലസംഖ്യ 6 (Numerology)
ഏതൊരു മാസത്തിലെയും 6, 15, 24 തീയതികളിൽ ജനിച്ചവരുടെ മൂല സംഖ്യ 6 ആണ്. ഇത് ശുക്രനുമായി ബന്ധപ്പെട്ട ഒരു സംഖ്യയാണ്. ഇവർക്ക് കല, സൗന്ദര്യം, സംഗീതം, ഭൗതിക സുഖങ്ങൾ എന്നിവ വളരെ ഇഷ്ടമാണ്. ശുക്രന്റെ അനുഗ്രഹത്താൽ ഇവർക്ക് ഇതെല്ലം ലഭിക്കുന്നു. സമ്പത്ത്, സന്തോഷം, സമൃദ്ധി, വിജയം തുടങ്ങി എല്ലാം അവർക്ക് വളരെ എളുപ്പത്തിൽ ലഭിക്കുന്നു.
മൂലസംഖ്യ 7 (Numerology)
ഏതൊരു മാസത്തിലെയും 7, 16, 25 തീയതികളിൽ ജനിക്കുന്നവരുടെ മൂല സംഖ്യയാണ് 7. ഇവരുടെ ജനനം ഭാഗ്യവാന്മാരായിട്ടാണ്. നിഗൂഢവും ആത്മീയവുമായ വിഷയങ്ങൾ അറിയുന്നതിൽ ഇവർക്ക് ജിജ്ഞാസയുണ്ട്, തീരുമാനങ്ങൾ എടുക്കാൻ കഴിവുണ്ട്, നേതൃത്വത്തിൽ വിശ്വാസമുണ്ട്, സത്യം പറയാൻ ഇഷ്ടപ്പെടുന്നവരാണ്, സത്യത്തെ പിന്തുണയ്ക്കും, ശരിയായ സമയത്ത് ശരിയായ തീരുമാനം എങ്ങനെ എടുക്കണമെന്ന് ഇവർക്ക് നന്നായി അറിയാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.