Home> Astrology & Religion
Advertisement

Numerology: ഈ തീയതിയിൽ ജനിച്ചവർക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം; ഇവർക്ക് ലഭിക്കും രാജകീയ ജീവിതം

Mata Laxmi Fav Date Of Birth: സംഖ്യാശാസ്ത്രം അനുസരിച്ച് ഈ തീയതികളിൽ ജനിക്കുന്നവർക്ക് ലക്ഷ്മി ദേവിയുടെ പ്രത്യേക അനുഗ്രഹം ലഭിക്കും എന്നാണ് പറയുന്നത്. ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താൽ ഇവരുടെ ജീവിതം സന്തോഷകരമാകും.

Numerology: ഈ തീയതിയിൽ ജനിച്ചവർക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം; ഇവർക്ക് ലഭിക്കും രാജകീയ ജീവിതം

Mata Laxmi Favourite Date Of Birth: സനാതന ധർമ്മത്തിൽ ലക്ഷ്മി ദേവിയെ സമ്പത്തിന്റെയും ആഡംബരത്തിന്റെയും സമൃദ്ധിയുടെയും ദേവതയായിട്ടാണ്  കണക്കാക്കുന്നത്.  അതുകൊണ്ടുതന്നെ ലക്ഷ്മീ ദേവിയുടെ അനുഗ്രഹം ലഭിച്ചവരുടെ ജീവിതത്തിൽ സമ്പത്തിനും, സ്വത്തിനും, സന്തോഷത്തിനും, സമൃദ്ധിക്കും ഒരിക്കലും ഒരു ക്ഷാമവും ഉണ്ടാകില്ല എന്നാണ് വിശ്വാസം. 

Also Read: ഈ തീയതികളിൽ ജനിച്ചവർ മണിമൈൻഡഡ് ആയിരിക്കും, ബിസിനസിൽ നേട്ടങ്ങൾ കൊയ്യും!

ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താൻ ഓരോരുത്തരും  ഉപവാസം, ആരാധന, ദാനം തുടങ്ങിയ നടപടികൾ സ്വീകരിക്കാറുണ്ട് . എന്നാൽ ലക്ഷ്മി ദേവിയ്ക്കും ചിലരോട് പ്രിയം ഏറെയാണ് എന്ന കാര്യം നിങ്ങൾക്ക് അറിയാമോ?  സംഖ്യാശാസ്ത്രം അനുസരിച്ച് ചില പ്രത്യേക തീയതികളിൽ ജനിച്ചവർക്ക് സമ്പത്തിന്റെ ദേവതയുടെ പ്രത്യേക അനുഗ്രഹങ്ങൾ ലഭിക്കും എന്നാണ്.

നിങ്ങളും ആ തീയതികളിൽ ജനിച്ചവരാണെങ്കിൽ നിങ്ങൾ വളരെ ഭാഗ്യവാന്മാരായിരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. അത്തരമൊരു സാഹചര്യത്തിൽ ലക്ഷ്മി ദേവിയുടെ ദയയുള്ള ആ ആളുകൾ ആരാണെന്ന് നമുക്ക് അറിയാം...

Also Read: ജൂൺ 24 മുതൽ ഇവർക്ക് ഭാഗ്യ പെരുമഴ; ഗജകേസരി രാജയോഗത്താൽ വമ്പൻ നേട്ടങ്ങൾ!

സംഖ്യാശാസ്ത്രത്തിൽ മൂല സംഖ്യ എന്നാൽ നിങ്ങളുടെ ജനനത്തീയതിയുടെ ആകെത്തുക എന്നാണ് അർത്ഥമാക്കുന്നത്. ഉദാഹരണത്തിന്, ഒരാൾ 24 ന് ആണ് ജനിച്ചതെങ്കിൽ  അയാളുടെ മൂലസംഖ്യ 6 ആയിരിക്കും, അതായത് 2+4 = 6. അതുപോലെ 15 നാണ്  ജനിച്ചതെങ്കിൽ അവരുടെ മൂലസംഖ്യയും 6 ആയിരിക്കും (1+5=6). ഒരു വ്യക്തിയുടെ സ്വഭാവം, വിധി, ജീവിതത്തിലെ വരാനിരിക്കുന്ന സംഭവങ്ങൾ എന്നിവ ഈ മൂല സംഖ്യയിൽ നിന്നും കണക്കാക്കുന്നു.  6 എന്ന സംഖ്യ ലക്ഷ്മി ദേവിയുടെ സംഖ്യയാണെന്നാണ് വിശ്വാസം.  

ലക്ഷ്മി മാതാവിന്റെ പ്രത്യേക അനുഗ്രഹം ആറാം നമ്പറിലുണ്ട് (Radix number 6 has the special blessings of Maa Lakshmi)

സംഖ്യാശാസ്ത്രപ്രകാരം 6 എന്ന സംഖ്യ ശുക്ര ഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭൗതിക സുഖങ്ങൾ, ആഡംബരം, സ്നേഹം, സൗന്ദര്യം എന്നിവയുടെ ഘടകമായിട്ടാണ് ശുക്രനെ കണക്കാക്കുന്നത്. അതുകൊണ്ടാണ് 6 എന്ന സംഖ്യയുള്ള ആളുകളുടെ ജീവിതത്തിൽ സമ്പത്തും, ആഡംബരവും, സുഖസൗകര്യങ്ങളും സമൃദ്ധമായി ഉണ്ടാകുന്നത്. ലക്ഷ്മി ദേവി സമ്പത്തുമായും സമൃദ്ധിയുമായും ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ മൂല സംഖ്യ 6 ആയിട്ടുള്ളവർ ലക്ഷ്മി ദേവിക്ക് പ്രിയപ്പെട്ടവരാണ്.

Also Read: കന്നി രാശിക്കാർ ക്ഷമ പാലിക്കുക, ധനു രാശിക്കാർക്ക് ജോലിയിൽ പൂർണ്ണ പിന്തുണ, അറിയാം ഇന്നത്തെ രാശിഫലം!

ഒരു വ്യക്തി ഏതെങ്കിലും മാസത്തിലെ 6, 15, 24 തീയതികളിൽ ജനിച്ചാൽ, അവരുടെ ജാതകത്തിന്റെ മൂല സംഖ്യ 6 ആണ്.  അവർക്ക് ലക്ഷ്മി ദേവിയുടെ സ്പെഷ്യൽ അനുഗ്രഹം ഉണ്ടാകും. അവരുടെ ജീവിതത്തിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകില്ല. ശരിയായ ദിശയിൽ കഠിനാധ്വാനം ചെയ്താൽ അത്തരം ആളുകൾ വളരെ വേഗത്തിൽ പുരോഗമിക്കുകയും ജീവിതത്തിൽ വലിയ ഉയരങ്ങൾ കൈവരിക്കുകയും ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
 
Read More