Home> Astrology & Religion
Advertisement

Samasaptak Yoga: സൂര്യ-ചന്ദ്ര സമസപ്തക യോഗം ഇവർക്ക് നൽകും ശുക്ര ദശ, നിങ്ങളും ഉണ്ടോ?

Samsaptak Yoga 2025: ജ്യോതിഷപ്രകാരം ചന്ദ്രൻ ധനു രാശിയിലെത്തുന്നത് മിഥുന രാശിയിൽ നിൽക്കുന്ന സൂര്യനുമായി ചേർന്ന് സമസപ്തക യോഗം സൃഷ്ടിക്കും. ഇതിലൂടെ ഈ 3 രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ ലഭിക്കും.

Samasaptak Yoga: സൂര്യ-ചന്ദ്ര സമസപ്തക യോഗം ഇവർക്ക് നൽകും ശുക്ര ദശ, നിങ്ങളും ഉണ്ടോ?

Surya Chandra Gochar: വേദ ജ്യോതിഷത്തിൽ സൂര്യനെ ഗ്രഹങ്ങളുടെ രാജാവായും രാശിചക്രത്തിൽ മാറ്റം വരുത്തുന്ന പിതാവിന്റെ ഘടകമായും കണക്കാക്കുന്നു. അതിന്റെ ഫലം രാജ്യത്തിലും ലോകത്തിലും കാണാം. സൂര്യൻ ഇപ്പോൾ മിഥുന രാശിയിലാണ്. വ്യാഴവുമായി ചേർന്ന് ഗുരു ആദിത്യയോഗം സൃഷ്ടിക്കുന്നു.

Also Read: കർക്കടക രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, വൃശ്ചിക രാശിക്കാർക്ക് അനുകൂല ദിനം, അറിയാം ഇന്നത്തെ രാശിഫലം!

ചന്ദ്രൻ ഓരോ രണ്ടര ദിവസത്തിലും അതിന്റെ രാശി മാറ്റുന്നു.  ഈ സമയം മറ്റ് ഗ്രഹങ്ങളുമായിസംയോജിച്ച് ശുഭകരവും അശുഭകരവുമായ രാജയോഗങ്ങൾ സൃഷ്ടിക്കുന്നു. ചന്ദ്രൻ ധനു രാശിയിലാണ്‌.  അതിലൂടെ സൂര്യനുമായി ചേർന്ന് സമസപ്തക രാജയോഗം സൃഷ്ടിച്ചു. ഈ രാജയോഗത്തിന്റെ രൂപീകരണം ചില രാശിയിലുള്ളവർക്ക് ഭാഗ്യം നൽകും. സൂര്യ-ചന്ദ്ര സംശപ്തക രാജയോഗം ഏതൊക്കെ രാശിക്കാർക്കാണ് ഭാഗ്യം നൽകുന്നതെന്ന് നോക്കാം... 

വേദ ജ്യോതിഷ പ്രകാരം ഇന്ന് പുലർച്ചെ 3:14 ന് ചന്ദ്രൻ ധനു രാശിയിൽ പ്രവേശിച്ചു ജൂലൈ 11 വരെ ഈ രാശിയിൽ തുടരും. അത്തരമൊരു സാഹചര്യത്തിൽ ഈ രാജയോഗം ഏകദേശം 54 മണിക്കൂർ നിലനിൽക്കും. ഇതിലൂടെ ചില രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും. രണ്ട് ഗ്രഹങ്ങളും പരസ്പരം ഏഴാം ഭാവത്തിലേക്ക് നോക്കുമ്പോഴാണ് സമസപ്തക യോഗം ഉണ്ടാകുന്നത്.

Also Read: ലെവൽ 1-6 ലയിപ്പിക്കുമോ? ശമ്പളത്തിൽ വൻ വർദ്ധനവ്, പെട്ടെന്ന് സ്ഥാനക്കയറ്റം, അറിയാം...

കർക്കിടകം (Cancer): ഈ രാശിക്കാർക്ക് സമസപ്തക രാജയോഗം  ഭാഗ്യകരമായിരിക്കും. ഈ രാശിക്കാർക്ക് വിദേശ യാത്രയ്ക്ക് അവസരം ലഭിക്കാം, ശത്രുക്കളുടെ മേൽ വിജയം, കഠിനാധ്വാനത്തിലൂടെ ജോലിസ്ഥലത്ത് വിജയം. കോടതി കേസുകളിലും വിജയം, ആരോഗ്യം നല്ലതായിരിക്കും, കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും.

കന്നി (Virgo): ഇവർക്ക് സൂര്യ-ചന്ദ്ര സമസപ്തക യോഗം ഗുണകരമാകും. ഈ രാശിയിൽ ജനിച്ചവർക്ക് ജോലിസ്ഥലത്ത് ഭാഗ്യം, കരിയറിൽ പുരോഗതി, തൊഴിൽ ചെയ്യുന്നവർക്ക് ഗുണം, മാതാപിതാക്കളിൽ നിന്ന് പൂർണ്ണ പിന്തുണ.

Also Read: പാക് നടി ഹുമൈറ അസ്ഗർ മരിച്ച നിലയിൽ

ധനു (Sagittarius): ഈ രാശിക്കാർക്കും സമസപ്തക രാജയോഗം ഭാഗ്യകരമായിക്കും. ഈ രാശിയിൽ ജനിച്ച ആളുകൾക്ക് അവരുടെ ഇണയോടൊപ്പം നല്ല സമയം ആസ്വദിക്കാൻ കഴിയും. ദാമ്പത്യ ജീവിതത്തിൽ നടക്കുന്ന പ്രശ്നങ്ങൾ അവസാനിക്കും. കുടുംബത്തോടൊപ്പം നല്ല സമയം ലഭിക്കും. പങ്കാളിത്തത്തിൽ നടത്തുന്ന ബിസിനസിൽ നല്ല ലാഭം, പുരോഗതി, കരിയർ മേഖലയിൽ നേട്ടങ്ങൾ, പുതിയ ജോലിക്കായുള്ള അന്വേഷണം പൂർത്തിയാക്കാൻ കഴിയും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Read More