കണ്ണൂർ: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച 24കാരനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. ജീവപര്യന്തം തടവിനൊപ്പം 2 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. ജീവപര്യന്തത്തിനു പുറമേ 12 വർഷം തടവും കൂടി പ്രതി അനുഭവിക്കണം. കേസിൽ ഒന്നാം പ്രതിയായ സി ജെ ജിബിൻ (24) തളിപ്പറമ്പ് പോക്സോ കോടതി ശിക്ഷ വിധിച്ചത്. കേസിൽ രണ്ടാം പ്രതിയായ ജിബിന്റെ അമ്മ മിനി ജോസ് (49) ഒരു വർഷം തടവും 1,000 രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്.
2022 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെയാണ് ജിബിൻ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടു വന്ന് സ്വന്തം വീട്ടിലിട്ട് പീഡനത്തിന് ഇരയാക്കി. പിറ്റേന്നു രാവിലെ ജിബിന്റെ അമ്മ മിനി ജോസ്, ജിബിന്റെ പിതാവിന്റെ അമ്മയായ രണ്ടാം പ്രതി മേരി ദേവസ്യ, നാലാം പ്രതിയായ ജിബിന്റെ പിതാവ് സി.ഡി. ജോസ് എന്നിവർ ചേർന്ന് പെൺകുട്ടിയെ മർദിക്കുകയും തല്ലിക്കൊന്ന് കെട്ടിത്തൂക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിൽ മൂന്ന്, നാല് പ്രതികളെ കോടതി വെറുതെ വിട്ടു. പോക്സോ, എസ്‌സി, എസ്ടി വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.