വിവാഹാഭ്യർത്ഥന നിരസിച്ച 18കാരിക്ക് നേരെ ആസിഡ് ആക്രമണം. സംഭവം കർണാടകയിലാണ്. വിവാഹാഭ്യർത്ഥന നിരസിച്ച പെൺകുട്ടിക്ക് നേരെ ആസിഡ് എറിയുകയായിരുന്നു. പിന്നാലെ ആക്രമിയായ യുവാവ് സ്വയം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. കണ്ണിലടക്കം പെൺകുട്ടിക്ക് പരിക്ക് പറ്റിയിട്ടുണ്ട്. പെൺകുട്ടിയുടെ പൊള്ളൽ ഗുരുതരമല്ല. എന്നാൽ, ആക്രമിയായ 22കാരനായ ആനന്ദ്കുമാർ ഗുരുതരാവസ്ഥയിലാണ്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം നടന്നത്.
പതിനെട്ടുകാരിയായ പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന് ആനന്ദ്കുമാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പെൺകുട്ടി ഇത് നിരസിക്കുകയും ചെയ്തു. ഇതിൽ കലിപൂണ്ട യുവാവ് വൈകിട്ട് വീട്ടിലെത്തി പെൺകുട്ടിയുടെ മുഖത്തേക്ക് ടോയ്ലറ്റ് ആസിഡ് ക്ലീനർ എറിയുകയായിരുന്നു. തൊട്ടടുത്ത നിമിഷം തന്നെ ആനന്ദ് കുമാർ സ്വയം ഡീസലൊഴിച്ച് തീകൊളുത്തുകയും ചെയ്തു. ഇയാൾക്ക് 70 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. യുവാവ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. സംഭവത്തിൽ ചിക്ബല്ലാപുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.