Home> Crime
Advertisement

Pocso case: കൗൺസിലിങ്ങ് മുറിയിൽ വച്ച് പീഡനം; 16 കാരിയുടെ പരാതിയിൽ ഡോക്ടർ അറസ്റ്റിൽ

Pocso case: 2023 ഡിസംബറിലാണ് കോസിനാസ്പദമായ സംഭവം നടക്കുന്നത്

Pocso case: കൗൺസിലിങ്ങ് മുറിയിൽ വച്ച് പീഡനം; 16 കാരിയുടെ പരാതിയിൽ ഡോക്ടർ അറസ്റ്റിൽ

കാസർകോട്: കൗൺസിലിങ്ങിന് വന്ന പതിനാലുകാരിയെ പീഡനത്തിന് ഇരയാക്കിയ ഡോക്ടർ അറസ്റ്റിൽ. കാഞ്ഞങ്ങാടാണ് സംഭവം. ഡോക്ടർ വിശാഖ് കുമാർ(61) നെയാണ് ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ ആശുപത്രിയിൽ നിന്നും സൂപ്രണ്ട് തസ്തികയിൽ വിരമിച്ച സൈക്യാട്രിസ്റ്റാണ് ഇദ്ദേഹം. 

2023 ഡിസംബറിലാണ് കോസിനാസ്പദമായ സംഭവം നടക്കുന്നത്. അന്ന് പ്രണയനൈരാശ്യം കാരണം കൗൺസിലിങ്ങിന് എത്തിയ പതിനാലുകാരിയെ കൗൺസിലിങ്ങ് മുറിയിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. പേടിച്ച പെൺകുട്ടി വിവരം മറ്റാരോടും പറഞ്ഞില്ല. ഒടുവിൽ രണ്ടു വർഷത്തിനിപ്പുറം, സ്കൂളിൽ വച്ചു നടന്ന കൗൺസിലിങ്ങിനിടെയാണ് ഇപ്പോള‍്‍ 16 വയസ്സ് പ്രായമായ പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തുന്നത്. ഡോക്ടർ രണ്ട് തവണ പീഡിപ്പിച്ചതായാണ് പെൺകുട്ടിയുടെ മൊഴി.

പോ​ക്സോ​ വകുപ്പിന് പു​റ​മെ സം​ര​ക്ഷ​ണം ഒ​രു​ക്കേ​ണ്ട​വ​ർ​ത​ന്നെ കു​റ്റ​കൃ​ത്യം ന​ട​ത്തി​യെ​ന്ന വ​കു​പ്പും പ്ര​തി​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ണ്ട്. ഹോ​സ്ദു​ർ​ഗ് ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് ഒ​ന്ന് മു​മ്പാ​കെ ഹാ​ജ​രാ​ക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More