Home> Crime
Advertisement

Fake Bomb Threat: കരിപ്പൂരിൽ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി; പാലക്കാട് സ്വദേശി പിടിയിൽ

കരിപ്പൂരിൽ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ച പ്രതി പിടിയിൽ. പാലക്കാട് അനങ്ങനാടി സ്വദേശി മുഹമ്മദ് ഇജാസിനെയാണ് കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കരിപ്പൂരിൽ നിന്ന് അബുദാബിയിലേക്ക് പോകേണ്ടിയിരുന്ന എയർ അറേബ്യ വിമാനത്തിന് ബോംബ് ഭീഷണിയുണ്ടെന്ന് പറഞ്ഞാണ് മുഹമ്മദ് ഇജാസ് ഇമെയിൽ സന്ദേശമയച്ചത്. എയർപോർട്ട് ഡയറക്ടറുടെ ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശം വന്നത്. തിങ്കളാഴ്ചയാണ് എയർ അറേബ്യ വിമാനത്തിന് ഭീഷണിയുണ്ടെന്ന തരത്തിൽ മെയിൽ അയച്ചത്. ബുധനാഴ്ച പ്രതിയെ പിടികൂടി.

Fake Bomb Threat: കരിപ്പൂരിൽ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി; പാലക്കാട് സ്വദേശി പിടിയിൽ

കോഴിക്കോട്: കരിപ്പൂരിൽ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ച പ്രതി പിടിയിൽ. പാലക്കാട് അനങ്ങനാടി സ്വദേശി മുഹമ്മദ് ഇജാസിനെയാണ് കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കരിപ്പൂരിൽ നിന്ന് അബുദാബിയിലേക്ക് പോകേണ്ടിയിരുന്ന എയർ അറേബ്യ വിമാനത്തിന് ബോംബ് ഭീഷണിയുണ്ടെന്ന് പറഞ്ഞാണ് മുഹമ്മദ് ഇജാസ് ഇമെയിൽ സന്ദേശമയച്ചത്. എയർപോർട്ട് ഡയറക്ടറുടെ ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശം വന്നത്. തിങ്കളാഴ്ചയാണ് എയർ അറേബ്യ വിമാനത്തിന് ഭീഷണിയുണ്ടെന്ന തരത്തിൽ മെയിൽ അയച്ചത്. ബുധനാഴ്ച പ്രതിയെ പിടികൂടി.

തനിക്ക് വിദേശത്തേക്ക് പോകാൻ താൽപര്യമില്ലാതിരുന്നതിനാലാണ് താൻ യാത്ര ചെയ്യേണ്ടിയിരുന്ന വിമാനത്തിന് ബോംബ് ഭീഷണിയുണ്ടെന്ന് സന്ദേശമയച്ചതെന്നാണ് മുഹമ്മദ് ഇജാസിന്റെ മൊഴി. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Read More