തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വൻ കഞ്ചാവ് വേട്ട. പത്ത് കിലോയിലധികം വരുന്ന പത്തുകോടി രൂപയോളം വിലയുള്ള ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്.
Also Read: മദ്യലഹരിയിൽ ഭർത്താവ് മണ്ണെണ്ണ ഒഴിച്ച് തീയിട്ടു; പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞ ഭാര്യ മരിച്ചു
സംഭവത്തില്‍ രണ്ടുപേരെ കസ്റ്റംസ് അറസ്റ്റു ചെയ്തു. പിടിയിലായത് 23 വയസ്സുള്ള ശഹീദ് എന്ന യുവാവും 21 വയസ്സുള്ള ഷഹാന എന്ന യുവതിയുമാണ്. ഇരുവരും ബെംഗളൂരുവിൽ പഠിക്കുകയാണ്. ഇവർ കഞ്ചാവ് ഭക്ഷണപ്പൊതിയിൽ ഒളിപ്പിച്ചു വച്ചാണ് കടത്താൻ ശ്രമിച്ചത്. ബാങ്കോക്കില്‍ നിന്നും സിങ്കപ്പൂർ വഴി സ്‌കൂട്ട് എയർലൈൻസിൽ ഇന്നലെ പത്തരയോടെയാണ് ഇവർ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്.
Also Read: വ്യാഴ-ശുക്ര സംഗമത്താൽ അടിപൊളി രാജയോഗം; ജൂലൈ മുതൽ ഇവർക്ക് സുവർണ്ണകാലം
ഇരുവരും ബെംഗളൂരുവിലെ പബ്ബിൽ വച്ചാണ് പരിചയപ്പെട്ടതും അടുത്ത സുഹൃത്തുക്കൾ ആയതും എന്നാണ് വിവരം. ഷഹീദിനെ ഷഹാനയാണ് തായ്‌ലൻഡിൽ കൊണ്ടുപോയതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ഷഹാന നേരത്തെയും ഇതുപോലെ യാത്രകൾ ചെയ്‌തിട്ടുണ്ട് എന്നാണ് പോലീസ് പറയുന്നത് അതുകൊണ്ടുതന്നെ ഈ കടത്ത് ഏതെങ്കിലും അന്തരാഷ്ട്ര ശൃംഖലയുടെ ഭാഗമാണോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇരുവരെയും ഇന്നലെ രാത്രി കോടതിയിൽ ഹാജരാക്കിയതായാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.