Home> Crime
Advertisement

Malayali Shot Dead In Saudi: സൗദിയില്‍ മലയാളി വെടിയേറ്റ് മരിച്ചു; മരിച്ചത് കാസർകോട് സ്വദേശി

Man Shot Dead In Saudi Arabia: കാസർകോട് സ്വദേശി ബഷീർ (41) ആണ് മരിച്ചത്. ബഷീർ സൗദി അറേബ്യയിൽ ടാക്സി ഡ്രൈവറായിരുന്നു.

Malayali Shot Dead In Saudi: സൗദിയില്‍ മലയാളി വെടിയേറ്റ് മരിച്ചു;  മരിച്ചത് കാസർകോട് സ്വദേശി

റിയാദ്: സൗദി അറേബ്യയിൽ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. അസീർ പ്രവിശ്യയിലാണ് സംഭവം. കാസർകോട് സ്വദേശി ബഷീർ (41) ആണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. റാനിയ ഖുറുമ റോഡിൽ ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം നടന്നത്. ബഷീർ ടാക്സി ഡ്രൈവറായിരുന്നു.

താമസ സ്ഥലത്ത് വച്ച് വാഹനം വൃത്തിയാക്കുന്നതിനിടെ കാറിലെത്തിയ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ നിയമനടപടി ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More