Home> Crime
Advertisement

Pocso case: ട്യൂഷൻ കഴിഞ്ഞുമടങ്ങിയ 16കാരിയെ പീഡിപ്പിച്ചു; യുവാവിന് 18 വർഷം തടവ്

Pocso Case: തടവിനൊപ്പം 1.25 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു

Pocso case: ട്യൂഷൻ കഴിഞ്ഞുമടങ്ങിയ 16കാരിയെ പീഡിപ്പിച്ചു; യുവാവിന് 18 വർഷം തടവ്

കണ്ണൂർ: ട്യൂഷൻ കഴിഞ്ഞുമടങ്ങിയ പതിനാറുകാരിയെ പീഡിപ്പിച്ച യുവാവിന് 18 വർഷം തടവ്. അക്ഷയ് ബാബു എന്ന 27കാരനാണ് കോടതി 18 വർഷം തടവിന് ശിക്ഷിച്ചത്. തടവിനൊപ്പം 1.25 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. തളിപ്പറമ്പ് പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിന് ആസ്പദമായ സംഭവം നടക്കുന്നത് 2023 ജൂലൈയിലാണ്. ട്യൂഷൻ കഴിഞ്ഞു വീട്ടിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ ബലമായി ബൈക്കിൽ കയറ്റുകയും കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. പീഡനവിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടത്തിയ ശേഷം മെയ്യിലും കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി. പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും അയച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ട്. കണ്ണൂർ പെരിങ്ങോം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More