Home> Crime
Advertisement

Three Year Old Girl Murder: കൊലപാതകത്തിന്റെ തലേദിവസവും മൂന്ന് വയസുകാരി പീഡനത്തിനിരയായി; കുട്ടിയുടെ അച്ഛന്റെ ബന്ധു അറസ്റ്റിൽ

വീടിനുള്ളിൽ വച്ച് തന്നെയാണ് മൂന്ന് വയസുകാരി നിരന്തരം പീഡനത്തിനിരയായതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

Three Year Old Girl Murder: കൊലപാതകത്തിന്റെ തലേദിവസവും മൂന്ന് വയസുകാരി പീഡനത്തിനിരയായി; കുട്ടിയുടെ അച്ഛന്റെ ബന്ധു അറസ്റ്റിൽ

കൊച്ചി: അമ്മ പുഴയിലെറിഞ്ഞ് കൊന്ന മൂന്ന് വയസുകാരി നിരന്തരം പീഡനത്തിനിരയായതായി വിവരം. സംഭവത്തിൽ കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധുവിനെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിന്റെ തലേദിവസവും കുട്ടി പീഡനത്തിനിരയായി. വീടിനുള്ളിൽ വച്ചാണ് കുഞ്ഞ് പീഡനത്തിനിരയായതെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതി ലൈം​ഗീക വൈകൃതമുള്ളയാളാണെന്നാണ് സംശയം. മൊബൈലിൽ നിന്ന് പൊലീസിന് ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. 

ചോദ്യം ചെയ്യലിൽ ആദ്യം ഇയാൾ കുറ്റം സമ്മതിച്ചിരുന്നില്ല. പിന്നീട് തെളിവുകൾ നിരത്തി ചോദ്യം ചെയ്തപ്പോൾ അബദ്ധം പറ്റി പോയെന്നാണ് പ്രതി മൊഴി നൽകിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമാണ് കുട്ടി പീഡനത്തിനിരയായ വിവരം പുറത്തുവരുന്നത്. നടുക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. കുട്ടി ക്രൂര പീഡനത്തിനിരയായതായി റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിൽ മുറിവുകൾ കണ്ടെത്തിയിരുന്നു. 

Also Read: Crime News: കുടുംബ തർക്കം; ആലപ്പുഴയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു, പ്രതി കസ്റ്റഡിയിൽ

അതേസമയം പീഡനത്തെ കുറിച്ചുള്ള പൊലീസിന്റെ ചോദ്യം ചെയ്യലിൽ കുട്ടിയുടെ അമ്മ പ്രതികരിച്ചില്ല. ജുഡീഷ്യൽ കസ്റ്റഡിയിലാണ് നിലവിൽ കുട്ടിയുടെ അമ്മയുള്ളത്. ഇവരെ വിശദമായി ചോദ്യം ചെയ്യും. കുട്ടിയുടെ അമ്മയുടെ കസ്റ്റഡി അപേക്ഷ ഇന്ന് നൽകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More