മൂന്നു വയസുകാരിയെ പുഴയിൽ എറിഞ്ഞ് കൊന്ന കേസിൽ പ്രതിയായ അമ്മ സന്ധ്യയുടെ മൊഴി പുറത്ത്. കുട്ടി നിരന്തരം പീഡിപ്പിക്കപ്പെട്ടു എന്ന കാര്യം അറിഞ്ഞിരുന്നില്ല എന്നാണ് സന്ധ്യയുടെ മൊഴി. ഭർത്താവിന്റെ കുടുംബം തന്നെ ഒറ്റപ്പെടുത്തിയെന്നും ഭർത്താവ് മറ്റൊരു വിവാഹത്തിന് ഒരുങ്ങിയെന്നും സന്ധ്യ പറഞ്ഞു. ഇത് തനിക്ക് ആശങ്കയ്ക്ക് കാരണമായി. കുട്ടി എങ്ങനെ ജീവിക്കും എന്ന ആശങ്കയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും സന്ധ്യ പറഞ്ഞു. കുട്ടിയിൽ നിന്നുപോലും തന്നെ അകറ്റുന്നതായി തോന്നിയെന്നും വല്ലാണ്ട് ഒറ്റപ്പെട്ടുവെന്നും സന്ധ്യ പറഞ്ഞു.
സന്ധ്യയെ കസ്റ്റഡിയിൽ വാങ്ങിയുള്ള ചോദ്യം ചെയ്യലിലാണ് അമ്മയുടെ വെളിപ്പെടുത്തൽ. കുട്ടി പീഡനത്തിന് ഇരയായത് അറഇഞ്ഞില്ലെന്നാണ് മൊഴി. എന്നാൽ വിശദമായി ചോദ്യം ചെയ്യലിന് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്നാണ് പൊലീസ് വൃക്തമാക്കുന്നത്. കുട്ടി നിരന്തം പീഡനത്തിന് ഇരയായി എന്ന വിവരം വളരെ നിസംഗതയോടെയാണ് അമ്മ കേട്ടിരുന്നത്.
അതേസമയം, പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ച അടുത്ത ബന്ധുവിനെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം ഇന്ന് അപേക്ഷ നൽകും. ഇയാളെ 14 ദിവസത്തേക്ക് ഇന്നലെ റിമാൻഡ് ചെയ്തിരുന്നു. നാലു വയസ്സുകാരിയുടെ പോസ്‍റ്റ്‍മോർട്ടം റിപ്പോർട്ടിലാണ് നടുക്കുന്ന വിവരം പുറത്തു വന്നത്. കുഞ്ഞുമായുള്ള അടുപ്പം മുതലെടുത്ത് ഒന്നര വർഷത്തോളമാണ് പ്രതി ക്രൂരപീഡനം നടത്തിയിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.