തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ ഇന്ന് അന്വേഷണ സംഘം അഫാന്റെ ഉമ്മയുടെ മൊഴിയെടുക്കും. ഇന്നലെ ഉച്ചയോടെ ആറ്റിങ്ങൽ ഡിവൈഎസ്പി ഷെമിനയുടെ മൊഴി എടുക്കാൻ മെഡിക്കൽ കോളേജിൽ എത്തിയെങ്കിലും ആരോഗ്യ നില കണക്കിലെടുത്ത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
Also Read: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: അഫാന്റെ പിതാവ് റഹീം കേരളത്തിലേക്ക്
മാത്രമല്ല അഫാനെയും ഉമ്മയെയും ചികിത്സിക്കുന്ന ഡോക്ടർമാരുടെ മൊഴിയും അന്വേഷണ സംഘം ഇന്നെടുക്കും. ഡോക്ടർമാരുടെ മൊഴി എടുക്കുന്നത് വെഞ്ഞാറമൂട് സിഐയായിരിക്കും. ഇതിനിടയിൽ കുടുംബത്തിന് പണം വായ്പ നൽകിയവരുടെ മൊഴി ഇന്നലെ എടുത്തിരുന്നു. വൻ സാമ്പത്തിക ബാധ്യതയാണ് കൂട്ടക്കൊലയ്ക്ക് പിന്നിൽ എന്ന് തെളിഞ്ഞതിനെ തുടർന്നാണ് ഇവരുടെ മൊഴി ശേഖരിച്ചത്. വായ്പ നൽകിയവർ കേസിൽ സാക്ഷികളാകുമെന്നും റിപ്പോർട്ടുണ്ട്. ഇതിനിടയിൽ അഫാന്റെ പിതാവ് റഹീം ഇന്ന് കേരളത്തിലെത്തുമെന്നാണ് വിവരം.
യാത്രാ രേഖകൾ ശരിയായതോടെയാണ് ഇദ്ദേഹം ഇന്ന് നാട്ടിലെത്തുന്നത്. മരിച്ച ഉറ്റവരെ അവസാനമായൊന്ന് കാണാൻ നാട്ടിലെത്താൻ പോലും കഴിയാത്ത പ്രതിസന്ധിയിലായിരുന്നു റഹീം. ഇഖാമ കാലാവധി തീർന്ന് രണ്ടര വർഷമായി സൗദിയിൽ യാത്രാവിലക്ക് നേരിടുകയായിരുന്നു റഹീം.
Also Read: കർക്കടക രാശിക്കാർ ആവശ്യങ്ങൾ നിറവേറ്റും, കുംഭ രാശിക്കാർക്ക് ചെലവുകൾ ഏറും, അറിയാം ഇന്നത്തെ രാശിഫലം!
റഹീമിനെ എത്രയും വേഗം നാട്ടിലെത്തിക്കാൻ സാമൂഹ്യ സംഘടനകൾ നടത്തിയ ശ്രമമാണ് ഒടുവിൽ ഫലം കണ്ടത്. കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ പിതാവ് റഹീം നാട്ടിൽ വന്നിട്ട് ഏതാണ്ട് 7 വർഷമായി. ഇഖാമ കാലാവധി തീർന്നിട്ട് രണ്ടര വർഷമായിരുന്നു. അതുകൊണ്ടുതന്നെ മരിച്ച കുടുംബാംഗങ്ങളെ അവസാനമായൊന്ന് കാണണമെങ്കിൽ പോലും നടപടികൾ തീരുന്നത് വരെ കാത്തിരിക്കണമായിരുന്നു. അല്ലെങ്കിൽ സ്പോൺസറെ കണ്ടെത്തി ഇഖാമ പുതുക്കി പിഴയടച്ച് യാത്രാവിലക്ക് നീക്കണമായിരന്നു. അതുമല്ലെങ്കിൽ എംബസി വഴി, ലേബർ കോടതിയുടെ മുമ്പിലെത്തിച്ച് ഡീപ്പോർട്ട് ചെയ്യിക്കണം.
വർഷങ്ങളായി റിയാദിലായിരുന്ന റഹീമിന് കച്ചവടത്തിലുണ്ടായ തകർച്ചയാണ് സാമ്പത്തിക പ്രതിസന്ധിയിലാക്കിയത്. പിന്നീട് അദ്ദേഹം ദമാമിലേക്ക് മാറി. ഇതിനിടയിലാണ് മകൻ നടത്തിയ കൂട്ടക്കൊലപാതകവും. കൊന്നത് മകനും കൊല്ലപ്പെട്ടത്ത് സ്വന്തം കുടുംബത്തിൽ നിന്നായതിലും എന്താണ് സംഭവിച്ചതെന്നതിൽ റഹീമിന് ഇതുവരെ ഒരു വ്യക്തത ലഭിക്കുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.