Home> Crime
Advertisement

യൂട്യൂബിൽ പാട്ട് പാടിപ്പിക്കാമെന്ന് പറഞ്ഞ് 12 കാരനെ പീഡിപ്പിച്ചു; മൂവർ സംഘം അറസ്റ്റിൽ

യൂട്യൂബിൽ പാട്ട് പാടിപ്പിക്കാമെന്ന് പറഞ്ഞ് 12 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ 3 പേർ അറസ്റ്റിൽ.

യൂട്യൂബിൽ പാട്ട് പാടിപ്പിക്കാമെന്ന് പറഞ്ഞ് 12 കാരനെ പീഡിപ്പിച്ചു; മൂവർ സംഘം അറസ്റ്റിൽ

കുറ്റിപ്പുറം: യൂട്യൂബിൽ പാട്ട് പാടിപ്പിക്കാമെന്ന് പറഞ്ഞ് 12 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ 3 പേർ അറസ്റ്റിൽ.   ഇവർ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയാണ് കുട്ടിയെ പീഡിപ്പിച്ചത്. 

കുട്ടിയുടെ പെരുമാറ്റത്തിൽ എന്തോ സംശയം തോന്നിയ അമ്മ ഡോക്‌ടറെ കാണിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.  ഇതിനെ തുടർന്ന് പട്ടിക്കാട് സ്വദേശി ഉമ്മർ, കീഴാറ്റൂർ സ്വദേശികളായ പാറമ്മൽ ഉസാമ, ചോലക്കാടൻ ഉമ്മർ എന്നിവരെ പോക്‌സോ നിയമപ്രകാരം സിഐ ശശീന്ദ്രൻ മേലയിൽ അറസ്റ്റു ചെയ്യുകയായിരുന്നു.  

Also Read: Transgender Anannyah Suicide case: ആശുപതിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ #AnannyaSuicideCase 

യൂട്യൂബിൽ പാട്ട് പാടിപ്പിക്കാമെന്ന് പറഞ്ഞ് ഈ പ്രതികൾ പലപ്പോഴും കുട്ടിയെ വീട്ടിൽനിന്നും തനിച്ചാണ് കൊണ്ടുപോയിരുന്നത്. പ്രതികളിൽ ഒരാളായ ഉമ്മർ ഒരു യൂട്യൂബ് ചാനൽ നടത്തുന്നുണ്ട്.  സംഭവത്തിൽ പ്രതികളെ തിരൂർ കോടതി റിമാൻഡ് ചെയ്‌തിട്ടുണ്ട്.  

Viral Video: രണ്ട് സിംഹങ്ങൾ പരസ്പരം സ്നേഹിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? 

കുട്ടിയെ കുറ്റിപ്പുറം ഭാരതപുഴയുടെ പാലത്തിന് താഴെ വച്ചും പെരിന്തൽമണ്ണയിലുള്ള പള്ളിയിൽ വച്ചും വേങ്ങൂർ ടൈലർ ഉമ്മറിന്റെ കടയിൽ വച്ചും റബർ തോട്ടത്തിൽ വച്ചും പ്രതികൾ പീഡിപ്പിച്ചുവെന്നാണ് പരാതി. കുട്ടിക്ക് പ്രതികൾ മൊബൈൽ ഫോണും പൈസയും നൽകിയിരുന്നുവെന്നും റിപ്പോർട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 
Read More