ആലപ്പുഴ: ചെന്നിത്തലയിൽ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍. ചെന്നിത്തല നവോദയ സ്‌കൂൾ വിദ്യാർത്ഥി നേഹയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂളിലെ ഹോസ്റ്റലിലാണ് നേഹയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ആറാട്ടുപുഴ സ്വദേശിനി ആണ് പെൺകുട്ടി. ഹോസ്റ്റലിന്റെ ശുചിമുറിയുടെ ഭാഗത്തേക്ക് പോകുന്ന സ്ഥലത്തായാണ് നേഹയുടെ മൃതദേഹം കണ്ടെത്തിയത്.
മാന്നാര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുച്ചു. പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയെന്നുള്ള സൂചനയും ലഭിക്കുന്നുണ്ട്. ഇവിടെ റാഗിങ് പ്രശ്നങ്ങൾ നിലനിന്നിരുന്നുവെങ്കിലും നേഹയുടെ ആത്മഹത്യക്ക് കാരണം അതല്ലെന്നാണ് പൊലീസ് പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.