Home> Health & Lifestyle
Advertisement

Thyroid | തൈറോയ്ഡ് വ്യതിയാനം, ലക്ഷണങ്ങൾ; നിങ്ങൾ അറിയേണ്ടതെല്ലാം

തൈറോയ്ഡ് പ്രശ്‌നങ്ങളുടെ ലക്ഷണങ്ങളെ കുറിച്ച് സ്ത്രീകൾക്ക് അവബോധം ഉണ്ടാകേണ്ടതും ലക്ഷണങ്ങൾ നേരത്തെ കണ്ടെത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

Thyroid | തൈറോയ്ഡ് വ്യതിയാനം, ലക്ഷണങ്ങൾ; നിങ്ങൾ അറിയേണ്ടതെല്ലാം

തൈറോയ്ഡ് പ്രശ്നങ്ങൾ സാധാരണയായി ആളുകളിൽ കണ്ടുവരുന്ന ഒരു അവസ്ഥയാണ്. സ്ത്രീകളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് തൈറോയ്ഡ് പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. തൈറോയ്ഡ് പ്രശ്‌നങ്ങളുടെ ലക്ഷണങ്ങളെ കുറിച്ച് സ്ത്രീകൾക്ക് അവബോധം ഉണ്ടാകേണ്ടതും ലക്ഷണങ്ങൾ നേരത്തെ കണ്ടെത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

തൈറോയ്ഡ് ഹോർമോൺ ഉത്പാദിപ്പിക്കുന്നതിന് വേണ്ടിയാണ് തൈറോയ്ഡ് ഗ്രന്ഥി. തൈറോയ്ഡ് രോഗങ്ങൾ ഒന്നുകിൽ ഹോർമോണിന്റെ ഉൽപാദനത്തിന് കാരണമാകും. നിങ്ങളുടെ തൈറോയ്ഡ് ഹോർമോണിന്റെ അളവിൽ വരുന്ന വ്യതിയാനത്തിന് അനുസരിച്ച് നിങ്ങളുടെ ശരീര ഭാരം വർധിക്കുകയോ കുറയു‌കയോ ചെയ്യാം. ഗർഭധാരണത്തിന് ശേഷവും ആർത്തവവിരാമത്തിന് ശേഷവും തൈറോയ്ഡ് രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ALSO READ: Immunity Boosting Herbs: രോഗപ്രതിരോധശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന 5 ഔഷധ സസ്യങ്ങൾ

തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിന് തൈറോയ്ഡ് ഹോർമോൺ ഉത്പാദിപ്പിക്കാത്ത ഹൈപ്പോതൈറോയിഡിസം (അണ്ടർ ആക്റ്റീവ് തൈറോയ്ഡ് രോഗം) ഭൂരിഭാഗം സ്ത്രീകളിലും കാണപ്പെടുന്നു. ഓവർ ആക്ടീവ് തൈറോയിഡിനേക്കാൾ (ഹൈപ്പർതൈറോയിഡിസം) കൂടുതൽ കണ്ടുവരുന്നത് ഹൈപ്പോതൈറോയിഡിസം ആണ്.

ഹൈപ്പോതൈറോയിഡിസത്തിന്റെ ലക്ഷണങ്ങൾ: ശരീരഭാരം വർധിക്കുക, വരണ്ട ചർമ്മം, വീർത്ത മുഖം, ആർത്തവത്തിലെ മാറ്റങ്ങൾ, മുടികൊഴിച്ചിൽ, വിഷാദം, മലബന്ധം, സന്ധി വേദന തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകും. ആർത്തവചക്രം നിയന്ത്രിക്കാൻ തൈറോയ്ഡ് സഹായിക്കും. തൈറോയ്ഡ് ഹോർമോണിന്റെ വർധനവോ കുറവോ നിങ്ങളുടെ ആർത്തവത്തെ വളരെ വേദയോടെയുള്ളതോ ക്രമരഹിതമോ ആക്കി മാറ്റും. ആർത്തവത്തെ തടയുകയോ കാലതാമസം വരുത്തുകയോ ചെയ്യാനും തൈറോയ്ഡ് പ്രശ്നങ്ങൾക്ക് കഴിയും. ഇത് ആർത്തവവിരാമത്തിന്റെ ആദ്യഘട്ടത്തിലേക്ക് നയിച്ചേക്കാം (40 വയസ്സിന് മുമ്പ്).

ഗർഭിണിയാകുന്നതിനുള്ള പ്രശ്നങ്ങൾ: തൈറോയ്ഡ് രോഗം ആർത്തവചക്രത്തെ ബാധിക്കുമ്പോൾ, അത് ഒരാളുടെ അണ്ഡോത്പാദനത്തെയും ബാധിക്കും. ഇത് സ്ത്രീകൾക്ക് ഗർഭധാരണം ബുദ്ധിമുട്ടാക്കും. അണ്ഡാശയ സിസ്റ്റുകൾ വികസിപ്പിക്കാനുള്ള ഉയർന്ന സാധ്യതയുണ്ടാകും.

​ഗർഭകാലത്തെ പ്രശ്നങ്ങൾ: ​ഗർഭകാലത്തെ തൈറോയ്ഡ് പ്രശ് നങ്ങള് അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. ഗർഭം അലസൽ, അകാല പ്രസവം, തുടങ്ങി നിരവധി പ്രശ്നങ്ങൾക്ക് ഇത് കാരണാമാകാം.

സ്ത്രീകളിലെ തൈറോയ്ഡ് പ്രശ്നങ്ങൾ പരിശോധിക്കുന്നതും വിലയിരുത്തുന്നതും എങ്ങനെ?

രക്തപരിശോധന, ഇമേജിംഗ് ടെസ്റ്റുകൾ, ശാരീരിക പരിശോധനകൾ എന്നിവ വഴി സ്ത്രീകളിലെ തൈറോയ്ഡ് പ്രശ്നങ്ങൾ കണ്ടെത്താൻ സാധിക്കും. പ്രശ്നം എത്രത്തോളം ഗുരുതരമാണ് എന്നതിനെ ആശ്രയിച്ച്, മരുന്ന് നൽകുകയോ ശസ്ത്രക്രിയ നിർദേശിക്കുകയോ ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More