ഹൈദരാബാദ്: ഹൈദരാബാദില്‍ ചാര്‍മിനാറിന് സമീപം വന്‍ തീപിടിത്തത്തിൽ 17 പേർ മരിച്ചതായി റിപ്പോർട്ട്. മരിച്ചവരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്നു. ചാര്‍മിനാറിന് അടുത്ത് ഗുല്‍സാര്‍ ഹൗസിന് സമീപത്തായാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ ആറ് മണിയോടെയാണ് തീപടര്‍ന്നു പിടിച്ചത്. പതിനൊന്ന് ഫയർ എഞ്ചിനുകൾ എത്തിയാണ് തീ അണച്ചത്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. 20 പേര്‍ പരിക്കേറ്റ് ചികിത്സയിലുണ്ടെന്നാണ് വിവരം.
അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ കണ്ടുവെന്ന് കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി പറഞ്ഞു. ഇത്തരം സംഭവങ്ങൾ വളരെ ദുഃഖകരമാണ്. ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും എന്നാൽ പോലീസ്, മുനിസിപ്പാലിറ്റി, ഫയർ, വൈദ്യുതി വകുപ്പുകൾ കൂടുതൽ ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. അഗ്നിശമന സേനാംഗങ്ങൾക്ക് കൃത്യമായ ഉപകരണങ്ങൾ ഇല്ലാതിരുന്നതായും താൻ അറിഞ്ഞുവെന്നും കിഷൻ റെഡ്ഡി പറഞ്ഞു.
Also Read: ISRO PSLV-C61: അപ്രതീക്ഷിത പ്രതിസന്ധി; പിഎസ്എല്‍വി സി 61 ദൗത്യം പൂർത്തിയാക്കാനായില്ലെന്ന് ഐഎസ്ആര്‍ഒ
അതേസമയം മരിച്ചവരുടെ ബന്ധുക്കൾക്ക് PMNRFൽ നിന്ന് 2 ലക്ഷം രൂപയും.പരിക്കേറ്റവർക്ക് 50,000 രൂപയും നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശക്തമാക്കാനും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ആവശ്യപ്പെട്ടു. നിരവധി ജ്വല്ലറി ഷോപ്പുകളും വീടുകളും തിങ്ങി നിറഞ്ഞ തെരുവിലാണ് തീപിടിത്തം ഉണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.