പുണെ: പൂനെയില്‍ നദിക്ക് കുറുകയുള്ള പാലം തകർന്നു വീണ് 6 പേർ മരിച്ചു. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. പൂനെയിലെ ഇന്ദ്രായണി നദിക്ക് കുറുകെയുള്ള പാലമാണ് തകര്‍ന്നു വീണത്. പാലം തകർന്ന് 6 പേർ മരിക്കുകയും ഇരുപതിലേറെപ്പേർ ഒഴുക്കിൽപ്പെടുകയും ചെയ്തതായാണ് വിവരം. പുണെയ്ക്കടുത്ത് കുന്ദ്മാല വിനോദസഞ്ചാരകേന്ദ്രത്തിലാണ് സംഭവം.
പാലത്തില്‍ നിന്നുകൊണ്ട് പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ടിരിക്കുകയായിരുന്ന വിനോദസഞ്ചാരികളാണ് അപകടത്തിൽപെട്ടത്. പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീഴുകയായിരുന്നു. പിന്നാലെ പുഴയിലേക്ക് സഞ്ചാരികളും വീണു. പാലത്തിന്‍റെ മധ്യഭാഗമാണ് തകര്‍ന്ന് വീണത്. ആറുപേരെ രക്ഷപ്പെടുത്തിയെന്നും വിവരമുണ്ട്.
ഒഴുക്കില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ദേശീയ ദുരന്തനിവാരണസേന, അഗ്നിരക്ഷാസേന, പോലീസ് എന്നിവര്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. നിലവിൽ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കഴിഞ്ഞ രണ്ടുദിവസമായി പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.