Home> India
Advertisement

Ahmedabad Plane Crash Death: അഹമ്മദാബാദ് വിമാനാപകടം; 217 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു, മലയാളി രഞ്ജിതയുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല

Ahmedabad Plane Crash Death: ഡിഎൻഎ പരിശോധനയിലൂടെയാണ് മറ്റ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നത്

Ahmedabad Plane Crash Death: അഹമ്മദാബാദ് വിമാനാപകടം; 217 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു, മലയാളി രഞ്ജിതയുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച 217 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. അതേസമയം, വിമാനാപകടത്തിൽ മരിച്ച മലയാളിയായ രഞ്ജിതയുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. രഞ്ജിതയുടെ ഡിഎൻഎ ഫലം ഇതുവരെ ലഭ്യമായിട്ടില്ലെന്നാണ് വിവരം. ഡിഎൻഎ പരിശോധനയിലൂടെയാണ് മറ്റ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നത്. 2 പൈലറ്റുമാരുടെയും 9 ക്യാബിൻ ക്രൂ അംഗങ്ങളുടേതടക്കം 200 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്. തിരിച്ചറിഞ്ഞ മറ്റു മൃതദേഹങ്ങളും ഉടൻ തന്നെ കൈമാറുമെന്നും അധികൃതർ അറിയിച്ചു. 

Also read- Air India: അന്താരാഷ്ട്ര വിമാനസർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ

വിമാനാപകടത്തിൽ യാത്രക്കാരും ജീവനക്കാരും വിമാനം തകർന്നുവീണ സ്ഥലത്തുണ്ടായിരുന്ന ആളുകളും ഉൾപ്പെടെ 270 പേരാണ് മരിച്ചത്. ഒരു യാത്രക്കാരന്‍ മാത്രമാണ് രക്ഷപ്പെട്ടത്. ജൂൺ 12നാണ് അപകടം സംഭവിച്ചത്. എയർ ഇന്ത്യയുടെ ബോയിങ് 787–8 ഡ്രീംലൈനർ വിമാനം 242 പേരുമായി ഉച്ചയ്ക്ക് 1.39ന് അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്കു പറന്നുയർന്നു. എന്നാൽ, 32 സെക്കൻഡിനകം വിമാനത്താവളത്തിനടുത്ത് ബിജെ മെഡിക്കൽ കോളജ് വളപ്പിലേക്ക് തകർന്നുവീണു കത്തുകയായിരുന്നു. ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ വിജയ് രൂപാണിയും (68) പത്തനംതിട്ട കോഴഞ്ചേരി പുല്ലാട് സ്വദേശിയായ നഴ്സ് രഞ്ജിതയും ഉൾപ്പെടെ 229 യാത്രക്കാരും 2 പൈലറ്റുമാരടക്കം 12 ജീവനക്കാരുമാണ് മരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More