അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ ഇന്നലെ നടന്ന വിമാന ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പന്ത്രണ്ട് വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്. ഇവര്‍ അഹമ്മദാബാദിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
Also Read: വിമാനാപകടത്തിലെ അത്ഭുത രക്ഷപ്പെടല്‍; ഒരാൾ ചികിത്സയിൽ
ഇതിനിടയിൽ അപകടത്തില്‍ മരണപ്പെട്ടവരുടെ ഡിഎന്‍എ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വിമാനത്തില്‍ ഉണ്ടായിരുന്ന 242 പേരില്‍ 241 പേരും മരിച്ചിരുന്നു. അപകടത്തിൽ യാത്രാക്കാരല്ലാത്തവരും മരണപ്പെട്ടു. ഒരാള്‍ മാത്രമാണ് അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്ത്യന്‍ വംശജനും ബ്രിട്ടീഷ് പൗരനുമായ രമേശ് വിസ്വാഷ് കുമാറാണ് രക്ഷപ്പെട്ടത്. ഇദ്ദേഹം നിലവിൽ ആശുപത്രിയിലാണ്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രമേശ് വിസ്വാഷ് കുമാറിനെ ആശുപത്രിയില്‍ പോയി കണ്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഹമ്മദാബാദില്‍ എത്തുമെന്നാണ് റിപ്പോർട്ട്. അപകടത്തിന്റെ കാരണം എന്താണെന്നത് സംബന്ധിച്ച് കൃത്യമായ വിവരം ഇതുവരെയില്ല. ഇത് കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. വിമാനത്തിലെ പിന്‍ഭാഗത്തെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയിട്ടുണ്ട്. മുന്‍ഭാഗത്തെ ബ്ലാക്ക് ബോക്‌സിനായി തിരച്ചില്‍ നടത്തുകയാണ്. അന്വേഷത്തിന് വിവിധ മേഖലകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി കേന്ദ്ര സമിതി രൂപീകരിക്കാന്‍ തീരുമാനമായിട്ടുണ്ട്.
Also Read: മേട രാശിക്കാർക്ക് സമ്മിശ്ര ഫലം, കർക്കടക രാശിക്കാർക്ക് ചെലവുകൾ ഏറും, അറിയാം ഇന്നത്തെ രാശിഫലം!
വ്യോമയാന സുരക്ഷ വര്‍ധിപ്പിക്കുന്നതില്‍ കേന്ദ്രം പഠനം നടത്തും. സംഭവത്തിൽ ഡിജിസിഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന് യുഎസ്, ബ്രിട്ടീഷ് ഏജന്‍സികളുടെ സഹായവും ഇന്ത്യ തേടുന്നുണ്ട് എന്നും റിപ്പോർട്ടുണ്ട്. യുഎസ് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ്, ബ്രിട്ടനില്‍ നിന്ന് എയര്‍ ആക്‌സിഡന്റ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചും അന്വേഷണത്തിന് സഹായം നല്‍കുമെന്നും റിപ്പോർട്ടുണ്ട്. ഇന്നലെ ഉച്ചയോടെ ഉച്ചയ്ക്ക് 1:39ന് അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്നും ലണ്ടനിലേയ്ക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ വിമാനം നിമിഷങ്ങള്‍ക്കുള്ളിൽ വിമാനത്താവളത്തിന് സമീപമുള്ള ജനവാസ കേന്ദ്രത്തില്‍ ഇടിച്ചിറങ്ങുകയായിരുന്നു.
12 ജീവനക്കാര്‍ അടക്കം 242 പേർ വിമാനത്തില്‍ ഉണ്ടായിരുന്നു. ഇതില്‍ ഒരാള്‍ രക്ഷപ്പെട്ടു. 169 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോര്‍ച്ചുഗീസ് പൗരന്മാരും ഒരു കനേഡിയന്‍ പൗരനുമാണ് അപകട സമയം വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ വിമാനത്തില്‍ ഉണ്ടായിരുന്ന ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെയുള്ള 241 പേരും മരിച്ചു.
തകർന്നുവീണ എയര്‍ ഇന്ത്യബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടായിരുന്നു എന്നാണ് നിഗമനം. ബ്ലാക്ക് ബോക്‌സിലെ വിവരങ്ങളും അപകടകാരണം സംബന്ധിച്ച സാങ്കേതിക പരിശോധനകള്‍ക്കും ശേഷം ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ അപകട കാരണം സംബന്ധിച്ച ശരിയായ ചിത്രം പുറത്തു വരികയുള്ളു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.