Home> India
Advertisement

Mahesh Jirawala Death: അഹമ്മദാബാദ് വിമാനാപകട ദിവസം മുതൽ കാണാനില്ല; ഒടുവിൽ സ്ഥിരീകരണം, മരിച്ചവരിൽ ഗുജറാത്തി സംവിധായകനും

എയർ ഇന്ത്യ വിമാനം അപകടത്തിൽപെടുമ്പോൾ സംഭവ സ്ഥലത്ത് മഹേഷ് ജിറാവാല ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.

Mahesh Jirawala Death: അഹമ്മദാബാദ് വിമാനാപകട ദിവസം മുതൽ കാണാനില്ല; ഒടുവിൽ സ്ഥിരീകരണം, മരിച്ചവരിൽ ഗുജറാത്തി സംവിധായകനും

അഹമ്മദാബാദ്: ഗുജറാത്തി ചലച്ചിത്രകാരൻ മഹേഷ് ജിറാവാല അഹമ്മദാബാദിലെ എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ചതായി സ്ഥിരീകരണം. ഡിഎൻഎ പരിശോധന ഫലത്തിൽ നിന്നും മരിച്ചത് മഹേഷ് ആണെന്ന് സ്ഥിരീകരിച്ചു. എന്നാൽ മഹേഷ്മരിച്ചുവെന്ന് വിശ്വസിക്കാൻ കുടുംബം തയാറായിരുന്നില്ല. അതുകൊണ്ട് തന്നെ മൃതദേഹം ഏറ്റുവാങ്ങാനും അ​ദ്ദേഹത്തിന്റെ കുടുംബം ആദ്യം തയാറായില്ല. തുടർന്ന് മഹേഷിന്റെ ആക്ടീവയുടെ നമ്പറും ഡിഎൻഎ റിപ്പോർട്ടും ഉൾപ്പെടെയുള്ള തെളിവുകൾ കാണിച്ച ശേഷമാണ് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാൻ തയാറായത്. ഗുജറാത്തി സിനിമാ ലോകത്തിനും മഹേഷിന്റെ ആരാധകർക്കും ഈ വാർത്ത ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.

അപകടത്തിൽപെട്ട വിമാനത്തിൽ മഹേഷ് ജിറാവാല യാത്ര ചെയ്തിട്ടില്ല. എന്നാൽ അപകടം നടന്ന അന്ന് മുതൽ ഇദ്ദേഹത്തെ കാണാതായതായി റിപ്പോർട്ടുണ്ടായിരുന്നു. അന്ന് സംഭവസ്ഥലത്ത് മഹേഷ് ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഷാഹിബാഗിന് സമീപത്തുനിന്ന് ഇദ്ദേഹത്തെ കാണാതായതായി റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ 241 പേരും മരിച്ചിരുന്നു. ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. 

Also Read: Indian Student Died In Canada: കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

മഹേഷ് കലവാഡിയ എന്നാണ് മഹേഷ് ജിറാവാലയുടെ യഥാർത്ഥ പേര്. മഹേഷ് ജിറാവാല പ്രൊഡക്ഷൻസ് എന്ന നിർമ്മാണ കമ്പനിയുടെ സിഇഒ ആയിരുന്നു മഹേഷ്. അഡ്വർടോറിയലുകളും സംഗീത വീഡിയോകളും സംവിധാനം ചെയ്യുന്നതിൽ പ്രശസ്തനായിരുന്ന മഹേഷ് ഗുജറാത്തിയിൽ നിരവധി സം​ഗീത വീഡിയോകൾ ചെയ്തിട്ടുണ്ട്. സിനിമകൾ സംവിധാനവും ചെയ്തിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More