Home> India
Advertisement

Ahmedabad Plane Crash: അഹമ്മദാബാദ് വിമാനദുരന്തം: അട്ടിമറി സാധ്യത ഉൾപ്പടെ പരിശോധിക്കുമെന്ന് കേന്ദ്രം

Ahmedabad Plane Crash: വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സ് വിദേശത്തേക്ക് അയക്കില്ലെന്നും മന്ത്രി

Ahmedabad Plane Crash: അഹമ്മദാബാദ് വിമാനദുരന്തം: അട്ടിമറി സാധ്യത ഉൾപ്പടെ പരിശോധിക്കുമെന്ന് കേന്ദ്രം

അഹമ്മദാബാദ് വിമാനദുരന്തത്തിൽ അട്ടിമറി സാധ്യത ഉൾപ്പടെ പരിശോധിക്കുമെന്ന് കേന്ദ്രം. എല്ലാ വശങ്ങളെ സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ടെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി മുരളീധർ മോഹോൾ വ്യക്തമാക്കി. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (AAIB) കസ്റ്റഡിയിലുള്ള വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സ് വിദേശത്തേക്ക് അയക്കില്ലെന്നും മന്ത്രി. 

ദൗർഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്നും എഎഐബി സമഗ്രമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞെന്നും അദേഹം വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

ഈ അപകടം അപൂർവ സംഭവമാണ്. രണ്ട് എഞ്ചിനുകളും ഒരേ സമയം നിന്നുപോകുന്നത് ഇതിനുമുമ്പ് സംഭവിച്ചിട്ടില്ല. അന്വേഷണ റിപ്പോർട്ട് വന്നുകഴിഞ്ഞാൽ മാത്രമേ എഞ്ചിൻ പ്രശ്‌നമാണോ ഇന്ധന വിതരണത്തിലെ പ്രശ്‌നമാണോ എന്നെല്ലാം അറിയാനാകൂ. ബ്ലാക്ക് ബോക്സിലെ സിവിആറിൽ (കോക്ക്പിറ്റ് വോയിസ് റെക്കോർഡർ) ഇരു പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പതിഞ്ഞിട്ടുണ്ട്. ഇപ്പോൾ ഒന്നും പറയാനാവില്ല. മൂന്ന് മാസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് വരുമെന്നും മന്ത്രി അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More