Home> India
Advertisement

Air India Express: എയർ ഇന്ത്യ വിമാനം 8 മണിക്കൂർ വൈകി; അവശരായി യാത്രക്കാർ

Air India Express: ദുബായ്‌ലേക്കുള്ള വിമാനമാണ് വൈകിയത്

Air India Express: എയർ ഇന്ത്യ വിമാനം 8 മണിക്കൂർ വൈകി; അവശരായി യാത്രക്കാർ

എയർ ഇന്ത്യ വിമാനം മണിക്കൂറുകൾ വൈകിയതോടെ അവശരായി യാത്രക്കാർ. എട്ട് മണിക്കൂറിലേറെയാണ് വിമാനം വൈകിയത്. ദുബായ്‌ലേക്കുള്ള വിമാനമാണ് വൈകിയത്. ഇന്നലെ ലഖ്നൗ എയർപോർട്ടിലാണ് സംഭവം. രാവിലെ 8.45ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്സ്‍പ്രസിന്‍റെ ഐഎക്സ്-193 വിമാനമാണ് വൈകിയത്. രാവിലെ പുറപ്പെടേണ്ടിയിരുന്ന വിമാനം പുറപ്പെട്ടത് വൈകിട്ട് 5.11നാണ്. 

എയർ ഇന്ത്യയുടെ തന്നെ ഐഎഎക്സ്-194 എന്ന വിമാനം 16 മണിക്കൂറിലധികം വൈകിയെത്തിയതാണ് സംഭവത്തിന് കാരണമായതെന്ന് അധികൃതർ അറിയിച്ചു. ദുബായ്യിൽ നിന്ന് ലഖ്നൗവിലേക്കുള്ള വിമാനമാണ് 16 മണിക്കൂറിലധികം വൈകിയെത്തിയത്. സാങ്കേതിക തകരാർ ഉണ്ടെന്ന സംശയത്തിൽ മുൻകരുതൽ പരിശോധനകൾ ആവശ്യമായി വന്നതിനാലാണ് വിമാനം തലേദിവസം രാത്രി ദുബൈയിൽ തടഞ്ഞുവച്ചതെന്നാണ് റിപ്പോർട്ട്. എന്നാല്‍ പിന്നീട് തകരാറുകളൊന്നും കണ്ടെത്താനായില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More