സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഏറ്റവും അധികം ഭീകരാക്രമണങ്ങള്‍ നടന്ന സ്ഥലമായിരിക്കും കശ്മീര്‍. ഭൂമിയിലെ സ്വര്‍ഗം എന്ന് വിശേഷിപ്പിക്കപ്പെടുമ്പോഴും ചോരയൊലിക്കുന്ന ഓര്‍മകളാണ് കശ്മീരിനെ പലപ്പോഴും അടയാളപ്പെടുത്താറുള്ളത്. വിഘടനവാദികളും തീവ്രവാദികളും സമാധാനാന്തരീക്ഷം തകര്‍ക്കുമ്പോഴും സാധാരണക്കാരായ കശ്മീര്‍ നിവാസികള്‍ ആയിരുന്നു പലപ്പോഴും ഇരകള്‍. ഇപ്പോള്‍ സ്വദേികളും വിദേശികളും ആയി 28 പേര്‍ ആണ് പഹല്‍ഗാമില്‍ മാത്രം ഭീകരരുടെ വെടിയേറ്റ് മരിച്ചത്.
1989 മുതല്‍ ഇന്നുവരെയുള്ള കണക്കെടുത്താല്‍ ജമ്മു-കശ്മീര്‍ മേഖലയില്‍ ആകെ കൊല്ലപ്പെട്ടത് 44,729 പേരാണ് എന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുകളെ ഉദ്ധരിച്ച് വിക്കിപീഡിയില്‍ പറയുന്നത്. ഇതില്‍ 14,930 പേര്‍ സാധാരണ മനുഷ്യരാണ്. 6,413 പേര്‍ വിവിധ സുരക്ഷാജീവനക്കാരാണ്. ഇക്കാലയളവില്‍ ഏറ്റവും അധികം കൊല്ലപ്പെട്ടത് ഭീകരവാദികളും വിഘടനവാദികളും തന്നെ- 23,386 പേര്‍.
1990-91 കാലത്തായിരുന്നു കശ്മീരില്‍ ഏറ്റവും അധികം കൊലപാതകങ്ങള്‍ നടന്നത്. കശ്മീരി പണ്ഡിറ്റുകളുടെ പലായന കാലത്ത് 217 മുതല്‍ 218 വരെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് കണക്കുകള്‍. ഹിന്ദു വിരുദ്ധ, ഇന്ത്യാവിരുദ്ധ തീവ്രവാദികള്‍ ആയിരുന്നു ഇതിന് പിന്നില്‍. 1995 മുതല്‍ 1998 വരെയുള്ള കാലഘട്ടത്തില്‍ ഹിസ്ബുള്‍ മുജാഹിദ്ദീനും ലഷ്‌കര്‍ ഇ ത്വയ്ബയും നടത്തിയ ആക്രമണങ്ങളില്‍ നൂറിലേറെ പേരാണ് കൊല്ലപ്പെട്ടത്. 1998 ല്‍ മാത്രം നടന്നത് അഞ്ച് കൂട്ടക്കൊലകള്‍. ജനുവരി 26, റിപ്പബ്ലിക് ദിനത്തില്‍ നടന്ന വന്‍ധാമ കൂട്ടക്കൊലയില്‍ 23 പേര്‍ കൊല്ലപ്പെട്ടു. ഏപ്രില്‍ 17 ന് നടന്ന പ്രാണ്‍കോട്ട് കൂട്ടപ്പെലയില്‍ 29 പേരാണ് കൊല്ലപ്പെട്ടത്. ഏപ്രില്‍ 21 ന് നടന്ന തുബ് വില്ലേജ് കൂട്ടക്കൊലയില്‍ 13 പേര്‍. ജൂണ്‍ 19 ന് നടന്ന ചപ്‌നാരി കൂട്ടക്കൊലയില്‍ 25 പേരും ഓഗസ്റ്റ് മൂന്നിന് നടന്ന ചമ്പ കൂട്ടക്കൊലയില്‍ 35 പേരും കൊല്ലപ്പെട്ടു.
2000 മാര്‍ച്ച് 20 ന് നടന്ന ഛത്തീസിഗ്പുര കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടത് 35 പേര്‍ക്കായിരുന്നു. ലഷ്‌കര്‍ തന്നെ ആയിരുന്നു ഇതിന് പിന്നിലും. അതേവര്‍ഷം തന്നെ ഓഗസ്റ്റില്‍ അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ 62 പേരായിരുന്നു കൊല്ലപ്പെട്ടത്. 2001 ഫെബ്രുവരി 10 ന് നടന്ന കോട്ട് ചര്‍വാല്‍ കൂട്ടക്കൊലയില്‍ 15 പേര്‍ കൊല്ലപ്പെട്ടു. ഇതേവര്‍ഷം ജൂലായില്‍ അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് നേരെ വീണ്ടും ആക്രമണം ഉണ്ടായി, 8 പേര്‍ കൊല്ലപ്പെട്ടു. തൊട്ടടുത്ത മാസം നടന്ന ദോഡ കൂട്ടക്കൊലയില്‍ ജീവന്‍ നഷ്ടപ്പെട്ടത് 16 പേര്‍ക്കാണ്. ഓഗസ്റ്റില്‍ നടന്ന കിഷ്ത്വാര്‍ ആക്രമണത്തില്‍ 15 പേരാണ് മരിച്ചത്. ഇതേവര്‍ഷം ഒക്ടോബര്‍ ഒന്നിനായിരുന്നു ജമ്മു കശ്മീര്‍ നിയമസഭയില്‍ കാര്‍ ബോംബ് സ്‌ഫോടനം നടന്നത്. ജെയ്‌ഷെ മുഹമ്മദ് ഉത്തരവാദിത്തം ഏറ്റെടുത്ത ഈ ആക്രമണത്തില്‍ പൊലിഞ്ഞത് 36 ജീവനുകളാണ്.
2002 ജനുവരി 20 ന് നടന്ന പൂഞ്ച് കൂട്ടക്കൊലയില്‍ 11 പേര്‍ കൊല്ലപ്പെട്ടു. മാര്‍ച്ച് 30 ന് നടന്ന ഒന്നാം രഘുനാഥ് ക്ഷേത്ര ആക്രമണത്തിലും 11 പേര്‍ മരിച്ചു. മെയ് 14 ന് നടന്ന കലുചാക്ക് കൂട്ടക്കൊലയില്‍ 31 പേര്‍ക്കാണ് ജീവന്‍ രക്ഷപ്പെട്ടത്. ജൂലായ് 13 ന് നടന്ന ഖാസിം നഗര്‍ കൂട്ടക്കൊലയില്‍ 25 പേരും ഓഗസ്റ്റ് 6 ന് അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ 11 പേരും കൊല്ലപ്പെട്ടു. നവംബര്‍ 24 ന് രഘുനാഥ് ക്ഷേത്രത്തിന് നേര്‍ക്ക് വീണ്ടും ആക്രമണം നടന്നു. 14 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ഈ ആക്രമണങ്ങള്‍ക്കെല്ലാം പിറകില്‍ ലക്ഷര്‍ ഇ ത്വയ്ബ ആയിരുന്നു. 2003 മാര്‍ച്ച് 23 ന് നടന്ന നാദിമാര്‍ഗ്ഗ് കൂട്ടക്കൊലയില്‍ 24 പേരാണ് മരിച്ചത്. ഇതിന് പിറകിലും ലഷ്‌കര്‍ തന്നെ ആയിരുന്നു. 2006 ലെ ദോഡ കൂട്ടക്കൊലയില്‍ ജീവന്‍ വെടിഞ്ഞത് 34 പേരും.
2016 ലെ ഉറി ആക്രമണത്തില്‍ 24 പേരാണ് കൊല്ലപ്പെട്ടത്. ജെയ്‌ഷെ മുഹമ്മദ് ആയിരുന്നു പിന്നില്‍. 2019 ലെ പുല്‍വാമ ആക്രമണത്തില്‍ 42 ജവാന്‍മാരുടെ ജീവന്‍ ആണ് നഷ്ടപ്പെട്ടത്. ഇതിന് പിന്നിലും ജെയ്‌ഷെ മുഹമ്മദ് ആയിരുന്നു. ഇപ്പോള്‍ നടന്ന പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന ലഷ്‌കര്‍ നിഴല്‍ സംഘടനയാണ് ഇതിന് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.