ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമാണ് യോഗ. ആരോഗ്യകരമായ ജീവിതത്തിന് പ്രയോജനപ്പെടുന്ന പരമ്പരാഗത രീതിയാണിത്. യോഗ ശാരീരിക ആരോഗ്യം മാത്രമല്ല, മാനസികാരോഗ്യവും മെച്ചപ്പെടുത്തുന്നു. ലോകമെമ്പാടുമുള്ള ആളുകൾക്ക് യോഗയുടെ ഗുണങ്ങളെക്കുറിച്ച് അറിയാനും പഠിക്കാനും പ്രയോജനപ്പെടുത്താനും എല്ലാ വർഷവും ജൂൺ 21 ന് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നു.
അന്താരാഷ്ട്ര യോഗ ദിനം ഇന്ത്യൻ പൈതൃകത്തിന്റെ മാത്രം ആഘോഷമല്ല. മാനവികതയെ ഒന്നിച്ചുചേർക്കാൻ കഴിയുമെന്ന് അന്താരാഷ്ട്ര യോഗ ദിനം ലോകത്തെ ഓർമ്മിപ്പിക്കുന്നു. ലോകം മുഴുവൻ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്ന അവസരത്തിൽ ഈ ദിവസത്തിന്റെ ചരിത്രം, പ്രമേയം, പ്രാധാന്യം എന്നിവ അറിയാം.
അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ചരിത്രം
2014 സെപ്റ്റംബർ 27 ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ തന്റെ ആദ്യ പ്രസംഗത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ആശയം അവതരിപ്പിച്ചതോടെയാണ് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ആദ്യ പടിയായത്. 177 രാജ്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശത്തിന് പിന്തുണ നൽകി. 75 ദിവസങ്ങൾക്കുള്ളിൽ, 2014 ഡിസംബർ 11 ന്, ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ജൂൺ 21ന് അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കാൻ തീരുമാനിച്ചു.
ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രമേയം
"ഭൂമിക്ക് യോഗ, ഒരു ആരോഗ്യം" എന്നതാണ് 2025ൽ, അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രമേയം. ഈ പ്രമേയം നമ്മുടെ ആരോഗ്യവും ഭൂമിയുടെ ആരോഗ്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. ലോകം മുഴുവൻ പതിനൊന്നാം യോഗ ദിനം ആഘോഷിക്കുമ്പോൾ എന്തുകൊണ്ടാണ് ജൂൺ 21 എന്ന തീയതി അന്താരാഷ്ട്ര യോഗ ദിനത്തിന് തിരഞ്ഞെടുത്തത് എന്നറിയാം.
ജൂൺ 21 വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസമാണ്. ഇതിന് ആത്മീയ പ്രാധാന്യമുണ്ട്. യോഗ പരിശീലനത്തിന് അനുയോജ്യമായ തുടക്കമായും ഈ ദിവസം കണക്കാക്കപ്പെടുന്നു. ദേശീയതലത്തിൽ 2015 ജൂൺ 21ന് ഡൽഹിയിലെ രാജ്പഥിൽ ആണ് ആദ്യമായി അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചത്.
യോഗ ചെയ്യുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ
മാനസിക ആരോഗ്യം മികച്ചതാകുന്നു
പേശികളെ ശക്തവും വഴക്കമുള്ളതുമാക്കുന്നു
മലബന്ധം, ദഹനക്കേട് തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം നൽകുന്നു
രക്തസമ്മർദ്ദം നിയന്ത്രിച്ച് ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നു
ഉറക്കമില്ലായ്മയും അസ്വസ്ഥതയും ഇല്ലാതാക്കി മികച്ച ഉറക്കം ലഭിക്കാൻ സഹായിക്കുന്നു
രോഗങ്ങളെ ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവ് വർധിപ്പിക്കുന്നു
മെറ്റബോളിസം വേഗത്തിലാക്കുകയും പൊണ്ണത്തടിയെ പ്രതിരോധിക്കുകയും ചെയ്യുന്നു
പ്രാണായാമം ചെയ്യുന്നത് ശ്വാസകോശത്തെ ശക്തിപ്പെടുത്തും
ശ്വാസതടസ്സത്തിൽ നിന്ന് ആശ്വാസം നൽകും
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.