പന വളച്ച് കൊട്ടാരമതില്‍ക്കെട്ട് ചാടിക്കടക്കുന്ന അമരേന്ദ്ര ബാഹുബലിയെ അന്ന് എല്ലാവരും പുച്ഛിച്ചു. ഇതൊക്കെ നടക്കുന്ന കാര്യമാണോ? ചുമ്മ ആൾക്കാരെ പറ്റിക്കാൻ ഓരോ ഉഡായിപ്പുമായി വന്നോളും എന്നൊക്കെയാണ് ജനങ്ങൾ പറഞ്ഞത്. എന്നാൽ അമരേന്ദ്ര ബാഹുബലിക്ക് മാത്രമല്ല തനിക്കും ഇതൊക്കെ സിമ്പിൾ ആണെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു കുരങ്ങൻ.
മരത്തിന്റെ തുഞ്ചത്ത് കയറി മരം കുലുക്കി കെട്ടിടത്തിലേക്ക് ചാടുന്ന കുരങ്ങന്റെ അഭ്യാസമാണ് വൈറലായത്. ഐഎഫ്എസ് ഓഫിസര്‍ സുശാന്ത നന്ദയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി ആളുകളാണ് ട്വീറ്റ് കണ്ടതും റീ ട്വീറ്റ് ചെയ്തതും.
Best innovative weekend exercise...
— Susanta Nanda IFS (@susantananda3) July 18, 2020
But try only under the supervision of a monkey
( Shared by colleague Sudha) pic.twitter.com/QUIPFEvSdU
Also Read: viral video: യുവതിക്കൊപ്പം സെൽഫിയ്ക്ക് പോസ് ചെയ്ത് കരടി.. !
ഒരുകുരങ്ങന്റെ മേൽനോട്ടത്തിൽ മാത്രം പങ്കുവയ്ക്കുക എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ചിത്രം പങ്കുവച്ചിരിക്കുന്നത്. അമരേന്ദ്ര ബാഹുബലിയുടെ ടീച്ചർ ആണെന്നും അല്ല പ്രിൻസിപ്പൽ ആണെന്നുമൊക്കെയാണ് ആൾക്കാരുടെ കമന്റുകൾ. എന്തായാലും സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.