ആക്സിയം മിഷൻ 4ന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ട ബഹിരാകാശ യാത്രികരിൽ ഇന്ത്യയ്ക്ക് അഭിമാനമായി ശുഭാംശു ശുക്ല. രാകേഷ് ശർമയ്ക്ക് ശേഷം ബഹിരാകാശ യാത്ര നടത്തിയ രണ്ടാമത്തെ ഇന്ത്യക്കാരനായിരിക്കുകയാണ് ശുഭാംശു. സ്പേസ് എക്സ് ഡ്രാഗൺ ബഹിരാകാശ പേടകത്തിന്റെ മിഷൻ പൈലറ്റായാണ് ശുഭാംശു പ്രവർത്തിക്കുക.
1985ൽ ഉത്തർപ്രദേശിലെ ലഖ്നൗവിലാണ് ശുഭാംശു ശുക്ലയുടെ ജനനം. വീട്ടിലെ ആദ്യത്തെ കുട്ടിയായിരുന്നു ശുഭാംശു. രണ്ട് സഹോദരിമാരാണ് നിധി, സുചി. സർക്കാർ ജോലിക്കാരനായിരുന്ന പിതാവ് ശംഭു ദയാൽ ശുക്ലയും മാതാവ് ആശ ശുക്ലയുമാണ് മാതാപിതാക്കൾ. ശുഭാംശു ശുക്ല പ്രാഥമിക വിദ്യാഭ്യാസം നേടിയത് അലിഗഢിലെ സിറ്റി മോണ്ടിസോറി സ്കൂളിൽ നിന്നാണ്.
ALSO READ: ആക്സിയം-4 ൽ ഒരു മലയാളി സ്പർശം! മലയാളി നേതൃത്വം നൽകുന്ന നിർണായക പ്രമേഹ ഗവേഷണം ബഹിരാകാശത്തേക്ക്
പഠനത്തിനൊപ്പം കായികാഭ്യാസങ്ങളിലും ശുഭാംശു ചെറുപ്പം മുതൽ താത്പര്യം പ്രകടിപ്പിച്ചിരുന്നു. സ്കൂൾ, കോളേജ് കായിക മത്സരങ്ങളിൽ ശുഭാംശു മികവ് തെളിയിച്ചു. വിവിധ ഭാഷകളിലും ചെറിയ പ്രായത്തിൽ തന്നെ ശുഭാംശു പ്രാവീണ്യം നേടി. 1999 ലെ കാർഗിൽ യുദ്ധത്തിനിടയിലാണ് സൈന്യത്തിൽ ചേരണമെന്ന ആഗ്രഹം ഉണ്ടായത്. എന്നാൽ, മാതാപിതാക്കൾ ഇതിനെ എതിർത്തു.
2001ൽ ബിരുദ പഠനം പൂർത്തിയാക്കിയതിന് ശേഷം സൈന്യത്തിൽ ചേരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും മാതാപിതാക്കൾ അംഗീകരിച്ചില്ല. വീട്ടുകാർ അറിയാതെ ശുഭാംശു നാഷണൽ ഡിഫൻസ് അക്കാദമിയിലേക്കുള്ള പ്രവേശന പരീക്ഷയെഴുതി. എൻഡിഎയിൽ ആ വർഷം തന്നെ പ്രവേശനവും ലഭിച്ചു.
ALSO READ: ശുഭാൻഷുവും സംഘവും ബഹിരാകാശത്തേക്ക്; ആക്സിയം-4 ദൗത്യത്തിന് തുടക്കം
കാഡറ്റ് ബേസിക് ട്രെയിനിങ്ങും ബിടെക്കും പൂർത്തിയാക്കി. അക്കാദമിയിൽ വച്ചാണ് വ്യോമയാന രംഗത്തേക്ക് പ്രവേശിക്കാനുള്ള ആഗ്രഹം ഉണ്ടാകുന്നത്. ഇതോടെ തുടർ പഠനം ഏവിയേഷനിൽ നടത്താമെന്ന് ശുഭാംശു തീരുമാനിച്ചു. ഏവിയേഷൻ അക്കാദമിയിൽ നിന്ന് 2006ൽ പഠനം പൂർത്തിയാക്കി.
ഇതിന് പിന്നാലെ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാന വിഭാഗത്തിലേക്ക് ശുഭാംശുവിനെ ചേർത്തു. ഫ്ലയിങ് ഓഫീസറായാണ് നിയമനം ലഭിച്ചത്. മിഗ്-21, മിഗ്- 29, എസ് യു- 30 എംകെഐ, ഹോക്ക്, എഎൻ- 32, ഡോർണിയർ തുടങ്ങിയവയെ നിയന്ത്രിക്കാനുള്ള ചുമതല ലഭിച്ചു. 2000 മണിക്കൂർ വിവിധ വിമാനങ്ങളിലായി പറന്നതിന്റെ പരിചയ സമ്പത്ത് അദ്ദേഹത്തിനുണ്ട്. 2019 ൽ ശുഭാംശു വിങ് കമാൻഡറായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.