Home> Kerala
Advertisement

Rabies Confirmed: വാക്സിൻ എടുത്ത ശേഷവും പേവിഷബാധ; പത്തനംതിട്ടയില്‍ 13കാരി മരിച്ചത് പേവിഷബാധയേറ്റെന്ന് സ്ഥിരീകരിച്ചു

Rabies Confirmed: . പത്തനംതിട്ടയില്‍ 13കാരി മരിച്ചത് പേവിഷബാധയേറ്റെന്ന് സ്ഥിരീകരിച്ചു

Rabies Confirmed: വാക്സിൻ എടുത്ത ശേഷവും പേവിഷബാധ; പത്തനംതിട്ടയില്‍ 13കാരി മരിച്ചത് പേവിഷബാധയേറ്റെന്ന് സ്ഥിരീകരിച്ചു

പത്തനംതിട്ട: വാക്സിൻ എടുത്ത ശേഷവും പേവിഷബാധയേറ്റ സംഭവം പത്തനംതിട്ടയിലും റിപ്പോർട്ട് ചെയ്തു. പത്തനംതിട്ടയില്‍ 13കാരി മരിച്ചത് പേവിഷബാധയേറ്റെന്ന് സ്ഥിരീകരിച്ചു. ഏപ്രിൽ ഒൻപതിനാണ് 13 കാരി മരിച്ചത്. പത്തനംതിട്ട പുല്ലാട് സ്വദേശിനി ഭാഗ്യലക്ഷ്മി ആണ് പേബിഷബാധയേറ്റതിനെ തുടര്‍ന്ന് മരിച്ചത്. ഡിസംബർ 13 നാണ് കുട്ടിയെ നായ കടിച്ചത്. ജില്ലാ ആശുപത്രിയിൽ വാക്സിൻ പൂർത്തിയാക്കിയിട്ടും ഏപ്രിൽ മൂന്നിന് കുട്ടി പേവിഷ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങി. പിന്നീട്, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഏപ്രിൽ 9നാണ് കുട്ടി മരിച്ചത്. മരണശേഷം, പബ്ലിക് ഹെൽത്ത് ലാബിലെ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കുട്ടിയെ കടിച്ച നായ മൂന്നാം നാൾ ചത്തിരുന്നു. നായയുടെ പോസ്റ്റുമോര്‍ട്ടത്തിലും പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. എന്നാൽ, ആരോഗ്യവകുപ്പ് തിരിഞ്ഞു നോക്കിയില്ലെന്ന് കുട്ടിയുടെ അച്ഛന്‍ ആരോപിക്കുന്നു. നാരങ്ങാനം പഞ്ചായത്തും ആരോഗ്യവകുപ്പും നടപടികൾ സ്വീകരിച്ചില്ലെന്നാണ് കുടുംബത്തിന്‍റെ ആരോപണം.

Also read-Rabies Vaccine: വാക്സിൻ എടുത്തിട്ടും പേവിഷബാധ; ഏഴുവയസുകാരി ഗുരുതരാവസ്ഥയിൽ

അതേസമയം, കൊല്ലത്ത് വാക്സിൻ എടുത്ത ശേഷവും പേവിഷബാധയേറ്റ് 7 വയസ്സുകാരി ഗുരുതരാവസ്ഥയിൽ തുടരുകയാണ്. കൊല്ലം സ്വദേശിനിയായ കുട്ടി ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം എസ്എടി ആശുപത്രി വെന്റിലറ്ററിൽ കഴിയുകയാണ്. വാക്സിന്റെ ഒരു ഡോസ് മാത്രം ബാക്കിനിൽക്കെ ഇക്കഴിഞ്ഞ ഏപ്രിൽ 28നാണ് കുട്ടിക്ക് പേവിഷബാധ സ്ഥിരീകരിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ 28നാണ് വീടിനുള്ളിൽ കഴിയുകയായിരുന്ന എട്ട് വയസുകാരിക്ക് അപ്രതീക്ഷിതമായി തെരുവുനായയുടെ കടിയേൽക്കുന്നത്. താറാവിനെ ഓടിച്ചശേഷം തെരുവുനായ വീട്ടുമുറ്റത്തേക്ക് എത്തുകയായിരുന്നു. ബഹളം കേട്ട് കുട്ടി പുറത്തിറങ്ങിയപ്പോഴാണ് നായ കുട്ടിയുടെ വലത് കൈമുട്ടിൽ കടിക്കുന്നത്. 

Also read-Stray Dog: തെരുവുനായയുടെ കടിയേറ്റ അഞ്ചര വയസുകാരിക്ക് പ്രതിരോധ വാക്സിൻ എടുത്ത ശേഷവും പേവിഷബാധ; കുട്ടിയുടെ ആരോഗ്യനില ഗുരുതരം

ഉച്ചയ്ക്ക് 12 മണിയോടെ കുട്ടിക്ക് നായയുടെ കടിയേൽക്കുന്നത്. 15 മിനിട്ടിനുള്ളിൽ വിളക്കുടി കുന്നിക്കോടിന് സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് IDRV യുടെ ആദ്യ ഡോസ് നൽകി. അന്ന് വൈകിട്ടോടെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ഇമ്മ്യൂണോ ഗ്ലോബുലിൻ സെറവും നൽകി. പിന്നീട്, ഏപ്രിൽ 11,15,18 തീയതികളിൽ IDRVയുടെ യുടെ ഓരോ ഡോസുകൾ കൂടി നൽകി. ഈ മാസം ആറിന് ആൻ്റീ റാബിസ് വാക്സിൻ്റെ അവസാന ഡോസ് മാത്രം ശേഷിക്കെ ഏപ്രിൽ 28ന് കുട്ടിക്ക് പനി ബാധിക്കുകയായിരുന്നു. തുടർന്ന് പരിശോധന നടത്തി പേവിഷബാധ സ്ഥിരീകരിക്കുകയും തുടർന്ന് മെയ് ഒന്നിന് തിരുവനന്തപുരം എസ്ടി ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. കുട്ടിയുടെ നില ഗുരുതരമായതിനെ തുടർന്ന് കുഞ്ഞിനെ വെൻ്റിലേറ്ററിലേക്ക് മാറ്റി. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More