തിരുവനന്തപുരം : വഞ്ചിയൂർ കോടതിയിൽ വീണ്ടും ബോംബ് ഭീഷണി. 2 മണിക്ക് ബോംബ് പൊട്ടുമെന്നായിരുന്നു സന്ദേശം. കോടതിയുടെ ഔദ്യോഗിക മെയിലാണ് ഭീഷണി സന്ദേശമെത്തിയത്. ബോംബ് സ്ക്വാഡ് അടക്കം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വഞ്ചിയൂർ കോടതിയിൽ നേരത്തെയും സമാനമായ രീതിയിൽ ബോംബ് ഭീഷണിയെത്തിയിരുന്നു. ഏറ്റവുമൊടുവിൽ 3 ആഴ്ച മുമ്പാണ് ഭീഷണി സന്ദേശമെത്തിയത്. തിരുവനന്തപുരത്ത് സമാനമായ രീതിയിൽ സമീപകാലത്ത് നിരവധി സ്ഥലങ്ങളിലാണ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്.
ഏപ്രിൽ 28ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ ഇ -മെയിൽ വഴി വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. സെക്രട്ടറിയറ്റിൽ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായതൊന്നും കണ്ടെത്തിയില്ല.തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലും സമാന സന്ദേശം ലഭിച്ചിരുന്നു. സിറ്റി ട്രാഫിക് കൺട്രോളിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്ത് വിശദമായ പരിശോധന നടത്തിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലും സമാനമായ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. മാനേജറുടെ ഇ-മെയിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.