Home> Kerala
Advertisement

PM Modi Visit: പ്രധാനമന്ത്രി നാളെ കേരളത്തിലേക്ക്; തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും ബോംബ് ഭീഷണി

വിഴിഞ്ഞം രാജ്യാന്തര തുറമുഖം കമ്മീഷൻ ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്തുന്നത്.

PM Modi Visit: പ്രധാനമന്ത്രി നാളെ കേരളത്തിലേക്ക്; തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും ബോംബ് ഭീഷണി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനം വരാനിരിക്കെ തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി. വിമാനത്താവളത്തിലേക്ക് തന്നെയാണ് ബോബ് ഭീഷണി സന്ദേശം ലഭിച്ചത്. 24 മണിക്കുറിനുളളില്‍ സ്‌ഫോടനം നടത്തുമെന്നാണ് ഭീഷണി സന്ദേശത്തിൽ വ്യക്തമാക്കുന്നത്. ശുചി മുറിയിലും എക്‌സിറ്റ് പോയിന്റിലും ബോംബ് സ്ഥാപിക്കുമെന്നായിരുന്നു ഭീഷണി. ഇന്നലെ രാത്രിയോടെ മൂന്ന് ഇമെയിലുകളായാണ് ഭീഷണി സന്ദേശം എത്തിയത്. 

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഹിസ്ബുള്‍ മുജാഹിദീന്‍ ഏറ്റെടുക്കുന്നതായും സന്ദേശത്തില്‍ വ്യക്തമാക്കുന്നു. ഭീഷണി സന്ദേശത്തെ തുടർന്ന് വിമാനത്താവളത്തില്‍ വ്യാപക പരിശോധന നടത്തി. മെയ് രണ്ട് വരെ വിമാനത്താവളത്തിൽ പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ പറഞ്ഞു. ഈ ദിവസങ്ങളില്‍ അവസാന നിമിഷ ടിക്കറ്റ് ബുക്കിംഗ് സ്വീകരിക്കില്ലെന്നും വിമാനത്താവള അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ മൂന്നാഴ്ചയിലധികമായി സംസ്ഥാനത്തെ പലയിടങ്ങളിലും ബോംബ് ഭീഷണിയുണ്ടെന്ന വ്യാജ സന്ദേശങ്ങൾ വന്നിരുന്നു.

Also Read: Nuclear Attack: ഇന്ത്യയെ തകർക്കുമോ പാകിസ്ഥാന്റെ ആണവായുധം? സുരക്ഷിതമായ സ്ഥലങ്ങൾ ഏതൊക്കെ?

അതേസമയം കേരളത്തിലെത്തുന്ന പ്രധാനമന്ത്രി മെയ് 2ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാഷ്ട്രത്തിന് സമർപ്പിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് വ്യാഴം, വെള്ളി ദിവസങ്ങളിൽ തിരുവനന്തപുരം ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. മെയ് 1ന് ഉച്ചയ്ക്ക് രണ്ടുമണി മുതൽ രാത്രി പത്ത് മണിവരെയും വെള്ളിയാഴ്ച രാവിലെ ആറര മുതൽ ഉച്ചയ്ക്ക് രണ്ടുമണി വരെയുമാണ് ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More