പത്തനംതിട്ട: പത്തനംതിട്ടയില്‍ ബിവറേജസ് ഔട്ട്‌ലെറ്റിലും ഗോഡൗണിലും വന്‍ തീപിടിത്തം. തിരുവല്ല പുളിക്കീഴുളള ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റും ഗോഡൗണും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഇതിനോട് ചേര്‍ന്ന് തന്നെ ജവാന്‍ മദ്യത്തിന്റെ നിര്‍മാണ ഫാക്ടറിയും പ്രവര്‍ത്തിക്കുന്നുണ്ട്. വലിയ തീപിടിത്തമാണ് ഉണ്ടായത്.
തീപിടത്തത്തില്‍ കെട്ടിടങ്ങള്‍ പൂര്‍ണമായും കത്തി നശിക്കുകയും വലിയ നാശനഷ്ടമുണ്ടാകുകയും ചെയ്തു. ആദ്യം തിരുവല്ല യൂണിറ്റിലെ ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും തീ നിയന്ത്രണവിധേയമാക്കാന്‍ കഴിയാതെ വന്നതോടെ സമീപ ജില്ലകളില്‍ നിന്ന് കൂടി ഫയര്‍ഫോഴ്‌സ് എത്തുകയായിരുന്നു. ചങ്ങനാശ്ശേരി, തകഴി എന്നീ യൂണിറ്റുകളില്‍ നിന്ന് കൂടി ഫയര്‍ എഞ്ചിനുകള്‍ എത്തിച്ചാണ് തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ നടന്നത്.
Also Read: Crime News: നെയ്യാറ്റിൻകരയിൽ രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
ഗോഡൗണിലും ഔട്ട്‌ലെറ്റിലുമുണ്ടായിരുന്ന മദ്യമെല്ലാം കത്തി നശിച്ചു. വലിയ പൊട്ടിത്തെറി ശബ്ദത്തോടെയാണ് തീ പടര്‍ന്നത്. ലക്ഷക്കണക്കിന് രൂപ വില വരുന്ന മദ്യമാണ് എന്ന് മാത്രമാണ് ഏകദേശ കണക്ക് അനുസരിച്ച് തിട്ടപ്പെടുത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.