Home> Kerala
Advertisement

Child Death: പറമ്പിൽ കളിച്ചു കൊണ്ടിരുന്ന അഞ്ചുവയസുകാരന്‍ കിണറ്റിൽ വീണ് മരിച്ചു

Child Death: ആൾമറയില്ലാത്ത കിണറ്റിൽ വീണാണ് അഞ്ചുവയസുകാരൻ മരിച്ചത്

Child Death: പറമ്പിൽ കളിച്ചു കൊണ്ടിരുന്ന അഞ്ചുവയസുകാരന്‍ കിണറ്റിൽ വീണ് മരിച്ചു

കോഴിക്കോട്: പറമ്പിൽ കളിച്ചു കൊണ്ടിരുന്ന അഞ്ചുവയസുകാരന്‍ കിണറ്റിൽ വീണ് മരിച്ചു. കോഴിക്കോട് വടകര മണിയൂർ കരുവഞ്ചേരിയിലാണ് സംഭവം. ആൾമറയില്ലാത്ത കിണറ്റിൽ വീണാണ് അഞ്ചുവയസുകാരൻ മരിച്ചത്. വീടിനടുത്ത് പറമ്പിൽ കളിച്ചു കൊണ്ടിരിക്കെയാണ് അപകടം. കരുവഞ്ചേരിയിലെ നിവാൻ (5) ആണ് മരിച്ചത്. മറ്റൊരു കുട്ടിയും അഞ്ചു വയസ്സുകാരനോടൊപ്പം കിണറ്റിൽ വീണെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. കൽപ്പടവുകളിൽ പിടിച്ചു നിന്നതിനാലാണ് ഈ കുട്ടി രക്ഷപ്പെട്ടത്.

Also read-Child Death: നാലു വയസുകാരന്റെ മരണം; ആനക്കൂട്ടിലെ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

മരിച്ച നിവാൻ വെള്ളത്തിലേക്ക് വീണുപോവുകയായിരുന്നു. ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രക്ഷപ്പെട്ട കുട്ടിയെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നിരക്ഷസേന സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും നാട്ടുകാർ കുട്ടികളെ പുറത്തെടുത്തിരുന്നു. തുടര്‍ന്ന് രണ്ടുപേരെയും ആശുപത്രിയിലെത്തിക്കുകയാരുന്നു. എന്നാൽ നിവാന്‍റെ ജീവൻ രക്ഷിക്കാനായില്ല.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More