ഇടുക്കി: മൂന്നാറില്‍ വീണ്ടും കടുവകളുടെ സാന്നിധ്യം കണ്ടെത്തി. മാട്ടുപ്പെട്ടി ആര്‍ ആന്‍റ് റ്റി എസ്റ്റേറ്റിലാണ് തൊഴിലാളി കടുവകളെ നേരില്‍ കണ്ടത്. കാല്‍പ്പാടുകള്‍ കണ്ടെത്തി കടുവയാണെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്. മൂന്ന് ദിവസത്തേയ്ക്ക് ഇവിടെ ജാഗ്രതാ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. രാത്രി ഏഴ് മണിക്ക് ശേഷം പുറത്തിരങ്ങരുതെന്നും വനം വകുപ്പ് നിർദ്ദേശം നൽകി. നിരീക്ഷണത്തിന് ആര്‍ആര്‍ടിയുടെ രണ്ട് സംഘമുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ മൂന്നാറിലെ വിവിധ മേഖലയില്‍ കടുവയുടെ ആക്രമണത്തില്‍ ഇരുനൂറിലധികം വളര്‍ത്തു മൃഗങ്ങൾ ചത്തു.
രാവിലെ ജോലികഴിഞ്ഞ് മടങ്ങിയെത്തിയ എസ്റ്റേറ്റ് വാച്ചര്‍ സുരേഷ് ആണ് ജനവാസ മേഖലയിലൂടെ മൂന്ന് കടുവകള്‍ കടന്നുപോകുന്നത് നേരില്‍ കണ്ടത്. കടുവയെ കണ്ട് ഇയാൾ മാറിനിന്നു. തുടര്‍ന്ന് കടുവകള്‍ സമീപത്തെ കാട്ടിലേയ്ക്ക് പോയി. മുമ്പും മേഖലയില്‍ കടുവയുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ടെന്ന് തോട്ടം തൊഴിലാളികള്‍ പറയുന്നു.
വിവരമറിയിച്ചതിനെ തുടര്‍ന്ന് മൂന്നാര്‍ റെയിഞ്ച് ഓഫീസര്‍ എസ് ബിജുവിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. പരിശോധന നടത്തി കണ്ടെത്തിയ കാല്‍പ്പാടുകളില്‍ നിന്ന് പ്രദേശത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തു. വിവിധ വലുപ്പത്തിലുള്ള മൂന്ന് കടുവകളാണെന്നും കടുവകളെ നിരീക്ഷിക്കാന്‍ ആര്‍ ആര്‍ ടിയുടെ രണ്ട് സംഘത്തെ നിയോഗിച്ചതായും റെയിഞ്ചോഫീസര്‍ എസ് ബിജു പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.