Home> Kerala
Advertisement

KEAM Entrance Exam 2025: കീം പ്രവേശന പരീക്ഷ 23 മുതൽ; 138 പരീക്ഷാ കേന്ദ്രങ്ങൾ

KEAM Entrance Exam 2025 Date And Time: പ്രവേശന പരീക്ഷ 138 പരീക്ഷാ കേന്ദ്രങ്ങളിലാണ് നടക്കുന്നത്. പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ അഡ്മിറ്റ് കാർഡുകൾ ലഭ്യമാണ്.

KEAM Entrance Exam 2025: കീം പ്രവേശന പരീക്ഷ 23 മുതൽ; 138 പരീക്ഷാ കേന്ദ്രങ്ങൾ

2025-26 അധ്യയന വർഷത്തെ എൻജിനീയറിം​ഗ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ഏപ്രിൽ 23ന് ആരംഭിക്കും. ഏപ്രിൽ 29 വരെയാണ് പരീക്ഷ. കമ്പ്യൂട്ടർ അധിഷ്ഠിത (CBT) പരീക്ഷയാണ് നടക്കുക. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളിലെയും ദുബായ്, ഡൽഹി, മുംബൈ, ചെന്നൈ, ബംഗളുരു എന്നിവിടങ്ങളിലെയും 138 പരീക്ഷാ കേന്ദ്രങ്ങളിലാണ് പ്രവേശന പരീക്ഷ നടക്കുന്നത്.

എൻജിനീയറിം​ഗ് കോഴ്‌സിന് 97,759 വിദ്യാർഥികളും, ഫാർമസി കോഴ്‌സിന് 46,107 വിദ്യാർഥികളും പ്രവേശന പരീക്ഷയ്ക്കായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.  എൻജിനീയറിം​ഗ് പരീക്ഷ 23നും, 25 മുതൽ 29 വരെ ഉച്ചയ്ക്ക് രണ്ട് മുതൽ വൈകുന്നേരം അഞ്ച് വരെ നടക്കും. ഫാർമസി പരീക്ഷ 24ന് 11.30 മുതൽ ഒരു മണി വരെയും (സെഷൻ 1) ഉച്ചയ്ക്ക് 3.30 മുതൽ വൈകുന്നേരം അഞ്ച് വരെയും (സെഷൻ 2) 29ന് രാവിലെ 10 മുതൽ 11.30 വരെയും നടക്കും.

വിദ്യാർഥികൾ അഡ്മിറ്റ് കാർഡിന് പുറമേ ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, പാൻ കാർഡ്, ഇലക്ഷൻ ഐഡി, ഫോട്ടോ പതിച്ച ഹാൾടിക്കറ്റ്, വിദ്യാർഥി പ്ലസ് ടു പഠനം പൂർത്തിയാക്കിയ സ്ഥാപന മേധാവി നൽകുന്ന വിദ്യാർഥിയുടെ ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഒരു ഗസറ്റഡ് ഓഫീസർ നൽകുന്ന ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ കൊണ്ടുവരണം. അഡ്മിറ്റ്  കാർഡുകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ (www.cee.kerala.gov.in) ലഭ്യമാണ്. ഹെൽപ് ലൈൻ നമ്പർ: 0471 2525300, 2332120, 2338487.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More