തിരുവനന്തപുരം: കീം പരീക്ഷാഫലം റദ്ദാക്കി ഹൈക്കോടതി. സർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് അപ്പീൽ നൽകും. കീം പരീക്ഷാ ഫലം റദ്ദാക്കി ഹൈക്കോടതി. മാർക്ക് ഏകീകരണത്തിലെ മാറ്റം റദ്ദാക്കി. അപ്പീലുമായി സർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കും.
ഹൈക്കോടതിയുടെ നടപടി സ്റ്റേറ്റ് സിലബസുകാർക്ക് തിരിച്ചടിയാണ്. സംസ്ഥാന സിലബസിൽ പഠിച്ച വിദ്യാർഥികൾക്ക് 15 മുതൽ 20 വരെ മാർക്ക് നഷ്ടപ്പെടുന്നുവെന്ന് ആക്ഷേപം അഞ്ച് വർഷമായി വിദ്യാർഥികൾ ഉന്നയിക്കുന്നുണ്ടായിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ഈ പ്രശ്നം പരിഹരിക്കുന്നതിനായാണ് തമിഴ്നാട് മോഡൽ മാർക്ക് ഏകീകരണത്തിനായി മന്ത്രിസഭാ യോഗം തീരുമാനിച്ചത്. മാർക്ക് ഏകീകരണവുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി അഞ്ച് തരം മാറ്റങ്ങളാണ് നിർദേശിച്ചത്. ഇതിൽ ഒന്ന് സ്വീകരിച്ചാണ് എൻട്രൻസ് കമ്മീഷണർ സമർപ്പിച്ച ശുപാർശ മന്ത്രിസഭാ യോഗം അംഗീകരിച്ചത്. ഇത്തരത്തിലാണ് പുതിയ രീതി തുടങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.