Home> Kerala
Advertisement

Kerala Assembly: നിയമസഭാസമ്മേളനം; അടിയന്തര പ്രമേയത്തിന് അനുമതി, 4 എംഎൽഎമാർക്ക് താക്കീത്

സ്പീക്കറുടെ ഡയസിന് മുന്നിൽ പ്രതിഷേധിക്കുകയും ബാനൽ ഉയർത്തുകയും ചെയ്ത സംഭവത്തിൽ നാല് പ്രതിപക്ഷ എംഎൽഎമാരെ താക്കീത് ചെയ്തു.

Kerala Assembly: നിയമസഭാസമ്മേളനം; അടിയന്തര പ്രമേയത്തിന് അനുമതി, 4 എംഎൽഎമാർക്ക് താക്കീത്

ആർഎസ്എസ്-എഡിജിപി ബന്ധം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ നോട്ടീസിന് അനുമതി നൽകി മുഖ്യമന്ത്രി. ഉച്ചയ്ക്ക് 12 മണി മുതൽ 2 മണി വരെ ചർച്ചയ്ക്കാണ് അനുമതി നൽകിയത്. 

ഇന്നലെ സ്പീക്കറുടെ ഡയസിന് മുന്നിൽ പ്രതിഷേധിക്കുകയും ബാനൽ ഉയർത്തുകയും ചെയ്ത സംഭവത്തിൽ നാല് പ്രതിപക്ഷ എംഎൽഎമാരെ താക്കീത് ചെയ്തു. മാത്യു കുഴൽനാടൻ, ഐ.സി ബാലകൃഷ്ണൻ, അൻവർ സാദത്ത്, സജീവ് ജോസഫ് എന്നിവരെയാണ് താക്കീത് ചെയ്തത്. മന്ത്രി എം.ബി രാജേഷ് നടപടി ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെയാണ് താക്കീത്.

Read Also: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല !

അതേസമയം മന്ത്രിയുടെ പ്രമേയത്തിനെതിരെ പ്രതിപക്ഷ നേതാവ് രം​ഗത്തെത്തി. ആദ്യമായല്ല സഭയിൽ ഇത്തരമൊരു സംഭവമുണ്ടാകുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അടിയന്തര പ്രമേയം ചർച്ചയിൽ നിന്ന് ഒളിച്ചോടാനാണ് പ്രതിഷേധം നടത്തിയതെന്നും ഡയസിൽ കയറി പ്രതിഷേധിച്ച എംഎൽഎമാരെ തള്ളിപ്പറയാൻ പ്രതിപക്ഷ നേതാവ് തയ്യാറാകാത്തത് ദൗർഭാ​ഗ്യകരമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More