Home> Kerala
Advertisement

KEAM 2025 Entrance Exam Result: സർക്കാരിന് തിരിച്ചടി; കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഉത്തരവിന് സ്റ്റേയില്ല, അപ്പീൽ തള്ളി ഡിവിഷൻ ബെഞ്ച്

Kerala High Court: പ്രവേശന നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകാൻ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.

KEAM 2025 Entrance Exam Result: സർക്കാരിന് തിരിച്ചടി; കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഉത്തരവിന് സ്റ്റേയില്ല, അപ്പീൽ തള്ളി ഡിവിഷൻ ബെഞ്ച്

കൊച്ചി: കീം പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിന് എതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ തള്ളി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. സിം​ഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു സർക്കാരിന്റെ ആവശ്യം. എന്നാൽ ഇക്കാര്യം നിരാകരിച്ച ഡിവിഷൻ ബെഞ്ച് സിം​ഗിൾ ബെഞ്ചിന്റെ വിധിയിൽ ഇടപെടാനില്ലെന്നും വ്യക്തമാക്കി.

ഡിവിഷൻ ബെഞ്ച് അപ്പീൽ തള്ളിയതോടെ പ്രവേശന നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകാൻ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. പ്രോസ്പെക്ടസ് പുറത്തിറക്കിയതിന് ശേഷവും പ്രവേശന പരീക്ഷയുടെ സ്കോർ പ്രസിദ്ധീകരിച്ചതിനും ശേഷം വെയിറ്റേജിൽ മാറ്റം വരുത്തിയത് നിയമപരമല്ലെന്നാണ് സിം​ഗിൾ ബെഞ്ചിന്റെ കണ്ടെത്തൽ. ഡിവിഷൻ ബെഞ്ച് സിം​ഗിൾ ബെഞ്ചിന്റെ കണ്ടെത്തൽ ശരിവച്ചു.

ALSO READ: കീം ഫലം റദ്ദാക്കിയ നടപടി: ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ച് സർക്കാർ

കീം റാങ്ക് ലിസ്റ്റ് പുനഃപ്രസിദ്ധീകരിക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. 2011 മുതലുള്ള മാനദണ്ഡം അനുസരിച്ച് വെയിറ്റേജ് കണക്കാക്കി പ്രവേശന പരീക്ഷയുടെ ഫലം പുനഃപ്രസിദ്ധീകരിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള നിരവധി വിദ്യാർഥികൾ ഇതോടെ പട്ടികയ്ക്ക് പുറത്താകും. സംസ്ഥാനത്തെ എഞ്ചിനീയറിങ്, ഫാർമസി, ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള എൻട്രൻസ് പരീക്ഷയാണ് കീം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More