Home> Kerala
Advertisement

Kozhikode Medical College Fire Accident: കോഴിക്കോട് മെഡിക്കൽ കോളജ് അപകടം; തീപിടിക്കാൻ കാരണം ബാറ്ററിയിലെ തകരാർ

പൊട്ടിത്തെറിയുണ്ടായതോടെ ആകെ 34 ബാറ്ററികൾ കത്തി നശിച്ചു. സംഭവത്തിലെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

Kozhikode Medical College Fire Accident: കോഴിക്കോട് മെഡിക്കൽ കോളജ് അപകടം; തീപിടിക്കാൻ കാരണം ബാറ്ററിയിലെ തകരാർ

കോഴിക്കോട്: മെഡിക്കൽ കോളേജിൽ പുക ഉയർന്ന സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ വിവരങ്ങൾ പുറത്ത്. സിപിയു യൂണിറ്റിൽ തീപിടിക്കാൻ ​കാരണം ബാറ്ററിയിലെ തകരാർ ആണെന്നാണ് പ്രാഥമിക വിവരം. 

ഷോർട്ടേജ് മൂലം ബാറ്ററി ചൂടായി ബൾജ് ചെയ്ത് പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടെ മറ്റ് ബാറ്ററികളിലേക്കും തീ പടരുകയും പൊട്ടിത്തെറിയുണ്ടാകുകയും ചെയ്തു. ആകെ 34 ബാറ്ററികളാണ് കത്തി നശിച്ചതെന്നാണ് റിപ്പോർട്ട്. ലെഡ് ആസിഡ് ബാറ്ററികളാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് സർക്കാരിന് കൈമാറി. അതേസമയം മെഡിക്കൽ കോളജിലെ അത്യാഹിത വിഭാ​ഗം വീണ്ടും പ്രവർത്തന സജ്ജമായി. 

Also Read: Suresh Gopi Accident: സുരേഷ് ഗോപി സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് പാറക്കല്ലിൽ ഇടിച്ചു; ആർക്കും പരിക്കില്ല

അതേസമയം അപകടത്തിനിടെ മരിച്ച മേപ്പാടി സ്വദേശി നസീറയുടെ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നിരുന്നു. വിഷം അകത്തു ചെന്നുണ്ടായ മരണമെന്നാണ് റിപ്പോർട്ട്‌. നേരത്തെ, മരിച്ച 3 പേരുടെ പ്രാഥമിക പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്‌ പുറത്തുവന്നിരുന്നു. ഇവരുടെ മരണം പുക ശ്വസിച്ചുണ്ടായ ശ്വാസ തടസ്സം മൂലമല്ലെന്നാണ് റിപ്പോർട്ടിലുള്ളത്. വെസ്റ്റ് ഹിൽ സ്വദേശി ഗോപാലൻ, മേപ്പയ്യൂർ സ്വദേശി ഗംഗാധരൻ, വടകര സ്വദേശി സുരേന്ദ്രൻ എന്നിവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ ആണ്‌ പുറത്ത് വന്നത്. ആന്തരികാവയവങ്ങൾ കൂടുതൽ പരിശോധനയ്ക്കു അയക്കും.

മെയ് 2ന് രാത്രി 8മണിയോടെയാണ് അപകടമുണ്ടായത്. മെഡിക്കൽ കോളേജിലെ പിഎംഎസ്എസ്‌വൈ ബ്ലോക്ക് അത്യാഹിതവിഭാഗത്തിൽ എംആർഐ യൂണിറ്റിന്റെ യുപിഎസിൽ (ബാറ്ററി യൂണിറ്റ്) ഷോർട്ട്‌ സർക്യൂട്ടിനെ തുടർന്ന് ഭയനകമായ ശബ്ദത്തിൽ പൊട്ടിത്തെറിയുണ്ടാവുകയും പുകപടലം ഉയരുകയുമായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More