Home> Kerala
Advertisement

Kozhikode Medical College Smoke Fire Accident: കോഴിക്കോട് മെഡിക്കൽ കോളേജിലെ പൊട്ടിത്തെറി; വിശദമായ പരിശോധന ഉണ്ടാകുമെന്ന് മന്ത്രി വീണാ ജോർജ്

Health Minister Veena George: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി സന്ദർശിച്ച് ആരോ​ഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്.

Kozhikode Medical College Smoke Fire Accident: കോഴിക്കോട് മെഡിക്കൽ കോളേജിലെ പൊട്ടിത്തെറി; വിശദമായ പരിശോധന ഉണ്ടാകുമെന്ന് മന്ത്രി വീണാ ജോർജ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ടായത് അസാധാരണമായ സംഭവമാണെന്ന് ആരോ​ഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ വിദ​ഗ്ധ പരിശോധനകൾ നടത്തും. ബാക്കി കാര്യങ്ങൾ അടിയന്തര ഉന്നതതല യോ​ഗം ചേർന്നതിന് ശേഷം തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇതിന്റെ ഭാ​ഗമായി സാങ്കേതികപരമായുള്ള മറ്റ് പരിശോധനകളും ഉണ്ടാകും. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തും. ഡിഎംഇയോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഉന്നതതലയോ​ഗം ചേർന്നതിന് ശേഷം മാത്രമേ രോ​ഗികളുടെ ചികിത്സാ ചിലവ് വഹിക്കുന്ന കാര്യത്തെക്കുറിച്ച് പറയാൻ സാധിക്കൂവെന്നും മന്ത്രി പറഞ്ഞു.

ALSO READ: സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു; ആരോ​ഗ്യമന്ത്രിയുടെ സന്ദർശനത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാ​ഗം ഉൾപ്പെടുന്ന പുതിയ ബ്ലോക്കിലാണ് ഷോർട്ട് സർക്യൂട്ട് ഉണ്ടായത്. ഇതേ തുടർന്ന് കെട്ടിടത്തിൽ പുക വ്യാപിച്ചു. ഇതിന് പിന്നാലെ അത്യാഹിത വിഭാ​ഗത്തിൽ നിന്ന് അഞ്ച് മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി. ഇതോടെ പുക ശ്വസിച്ച് ശ്വാസതടസം മൂലം മരണം സംഭവിച്ചെന്ന ആരോപണം ഉയർന്നു.

മെഡിക്കൽ കോളേജ് അധികൃതർ ആരോപണങ്ങൾ നിഷേധിച്ച് രം​ഗത്തെത്തിയെങ്കിലും മരിച്ചവരുടെ കുടുംബങ്ങൾ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തത്. അപകടത്തെ സംബന്ധിച്ച് അന്വേഷണം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. അഞ്ച് പേരുടെയും പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിന് ശേഷം മാത്രമേ മരണകാരണത്തിൽ വ്യക്തത വരൂ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More