തിരുവനന്തപുരം: കാട്ടാക്കട കള്ളിക്കാട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് പത്തിലധികം പേർക്ക് പരിക്ക്. ബസ്സിലെ ഡ്രൈവറെ ഫയർഫോഴ്സ് എത്തി ഹൈഡ്രോളിക് മെഷീൻ ഉപയോഗിച്ച് ഡ്രൈവർ ക്യാബിൻ കട്ട് ചെയ്താണ് പുറത്തെടുത്തത്.
Also Read: നിപ ബാധിച്ച പാലക്കാട് സ്വദേശിനിയുടെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്
സംഭവം നടന്നത് ഇന്ന് രാവിലെ ആയിരുന്നു. നെയ്യാർ ഡാമിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസ്സും, തിരുവനന്തപുരത്ത് നിന്ന് നെയ്യാർ ഡാമിലേക്ക് വരികയായിരുന്ന ബസ്സും തമ്മിലായിരുന്നു കൂട്ടിയിടിച്ചത്. അപകടത്തിൽ ബസ് യാത്രക്കാരായ പത്തിലധികം പേർക്ക് പരിക്കേറ്റു എന്നാണ് റിപ്പോർട്ട്.
പരിക്കേറ്റവരെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ഉൾപ്പെടെ പ്രവേശിപ്പിച്ചിട്ടുണ്ട്. നെയ്യാർ ഡാമിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് ബസ്സിലെ ഡ്രൈവർ നാഗരാജനെ പുറത്തെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.