Home> Kerala
Advertisement

Lionel Messi: മെസിയും അ‍ർജന്റീനയും ഒക്ടോബറിൽ കേരളത്തിലെത്തും; പക്ഷേ, അത് ഇന്റർ നാഷണൽ ബ്രേക്കിൽ അല്ല! ആശങ്കയിൽ ആരാധകർ

Lionel Messi: ഇന്റർനാഷണൽ ബ്രേക്കിലല്ലാതെ അർജന്റീന പോലുള്ള ദേശീയ ടീമുകൾ സൗഹൃദ മത്സരങ്ങൾ കളിക്കാറില്ല.

Lionel Messi: മെസിയും അ‍ർജന്റീനയും ഒക്ടോബറിൽ കേരളത്തിലെത്തും; പക്ഷേ, അത് ഇന്റർ നാഷണൽ ബ്രേക്കിൽ അല്ല! ആശങ്കയിൽ ആരാധകർ

തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം ലയണല്‍ മെസി ഒക്ടോബര്‍ 25ന് കേരത്തിലെത്തും. നവംബര്‍ രണ്ട് വരെ അദ്ദേഹം കേരളത്തില്‍ തുടരുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ വ്യക്തമാക്കി. 

രണ്ട് സൗഹൃ മത്സരത്തിന് പുറമെ പൊതുപരിപാടിയിലും മെസ്സി പങ്കെടുക്കും. 20 മിനിറ്റ് സംവദിക്കാമെന്ന് മെസി സമ്മതിച്ചിട്ടുള്ളതായി മന്ത്രി വ്യക്തമാക്കി.  അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികള്‍ വൈകാതെ കേരളത്തിലെത്തുമെന്നും മന്ത്രി പറഞ്ഞു. 

സൂപ്പര്‍ താരം മെസി അടക്കമുള്ള അര്‍ജന്റീന ടീം ഇന്ത്യയിൽ സൗഹൃദമത്സരം കളിക്കാൻ തയ്യാറാണെന്ന് ഫുട്ബോൾ അസോസിയേഷനെ അറിയിച്ചിരുന്നു. എന്നാൽ മത്സരത്തിനുള്ള ചെലവ് താങ്ങാൻ കഴിയില്ലെന്ന കാരണത്താൽ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ ക്ഷണം നിരസിച്ചു. ഇതറിഞ്ഞ കേരള കായികമന്ത്രി വി. അബ്ദുറ്ഹിമാന്‍ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപിയക്ക് കത്തയച്ച് കേരളത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. 

Read Also: തലസ്ഥാനത്ത് അരുംകൊല; തിരുവനന്തപുരത്തെ ഹോട്ടലിൽ മധ്യവയസ്കനും യുവതിയും മരിച്ച നിലയിൽ

സ്‌പെയിനില്‍ വെച്ച് അര്‍ജന്റീന ടീം മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തി. കൊച്ചി നെഹ്‌റു സ്റ്റേഡിയമാണ് മത്സരത്തിന് വേദിയായി പ്രധാനമായും പരിഗണിക്കുന്നത്. മറ്റ് വിവരങ്ങൾ മന്ത്രി വ്യക്തമാക്കിയിട്ടില്ല. 

അതേസമയം മന്ത്രി പറഞ്ഞ തീയതികൾ ഫുട്ബോൾ നിരീക്ഷകരെ ആശങ്കയിലാഴ്ത്തി. മന്ത്രി പറഞ്ഞ തീയതികൾ ഇന്റർ നാഷണൽ ബ്രേക്കിൽ അല്ല.

ഫിഫയുടെ 2025 ഒക്ടോബറിലെ ഇന്റർനാഷണൽ ബ്രേക്ക് ഒക്ടോബർ 9 മുതൽ ഒക്ടോബർ 14 വരെയാണ്. ഇന്റർനാഷണൽ ബ്രേക്കിലല്ലാതെ അർജന്റീന പോലുള്ള ദേശീയ ടീമുകൾ സൗഹൃദ മത്സരങ്ങൾ കളിക്കാറില്ല. മന്ത്രി പറഞ്ഞ തിയതിയില്‍ മാറ്റമുണ്ടെങ്കിലും മെസ്സിയും ടീമും കേരളത്തിൽ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും

Read More