Home> Kerala
Advertisement

Kerala News: അട്ടപ്പാടിയിൽ വീണ്ടും കാട്ടാന ആക്രമണം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു

Kerala News: വിറക് ശേഖരിക്കുന്നതിനിടെയാണ് കാളിയെ കാട്ടാന ആക്രമിച്ചത്

Kerala News: അട്ടപ്പാടിയിൽ വീണ്ടും കാട്ടാന ആക്രമണം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. അട്ടപ്പാടി പുതൂർ സ്വർണ ഗദ്ധ ഊരിലെ കാളി (60) യാണ് മരിച്ചത്. കാട്ടാന ആക്രമണത്തിൽ പരുക്കേറ്റതിനെ തുടർന്ന് കാളിയെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വിറക് ശേഖരിക്കുന്നതിനിടെയാണ് കാളിയെ കാട്ടാന ആക്രമിച്ചത്. ഇന്ന് രാവിലെയാണ് ജനവാസ മേഖലയിൽ നിന്ന് 2 കിലോ മീറ്ററോളം ഉള്ളിൽ വച്ച് കാളി കാട്ടാനയുടെ മുന്നിൽ പെട്ടത്.

Also read-Crime News: വിവാഹ സംഘത്തിൻ്റെ വാഹനത്തിന് നേരെ പടക്കം എറിഞ്ഞ് ആക്രമണം; പുറത്തിറങ്ങിയവരെ മർദിച്ചു

രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ആന തുമ്പിക്കൈകൊണ്ട് തട്ടിവീഴ്ത്തി. പിന്നാലെ കാളിയുടെ നെഞ്ചിൽ ചവിട്ടുകയും ചെയ്തു. വീഴ്ചയിൽ കാളിയുടെ ഇരു കാലുകൾക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. ഇരുകാലുകൾക്കും പരുക്കേറ്റ കാളിയെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദ​ഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More