Home> Kerala
Advertisement

Thiruvananthapuram Crime News: ആറ്റിങ്ങലിൽ വൻ ലഹരി വേട്ട; ഒന്നേകാൽ കിലോ എംഎഡിഎംഎയുമായി 4 പേർ പിടിയിൽ

റൂറൽ ഡാൻസാഫ് സംഘമാണ് ആറ്റിങ്ങലിൽ നിന്ന് ലഹരിമരുന്നുമായി നാല് പേരെ പിടികൂടിയത്.

Thiruvananthapuram Crime News: ആറ്റിങ്ങലിൽ വൻ ലഹരി വേട്ട; ഒന്നേകാൽ കിലോ എംഎഡിഎംഎയുമായി 4 പേർ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ ലഹരി വേട്ട. ആറ്റിങ്ങലിൽ ഒന്നേകാൽ കിലോ എംഎഡിഎംഎ ആണ് പിടികൂടിയത്. റൂറൽ ഡാൻസാഫ് സംഘമാണ് ലഹരിമരുന്ന് പിടികൂടിയത്. നാല് പേരെ പൊലീസ് പിടികൂടി. സഞ്ജു, നന്ദു, ഉണ്ണികണ്ണൻ, പ്രവീൺ എന്നിവരാണ് പിടിയിലായിരിക്കുന്നത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ഡാൻസാഫ് സംഘം പരിശോധന നടത്തിയത്. 17 ലിറ്റർ വിദേശ മദ്യവും ഇവരുടെ പക്കൽ നിന്ന് പിടികൂടി. 

അതേസമയം ഇന്നലെ 74 ഗ്രാം എംഡിഎംഎയുമായി വേങ്ങര സ്വദേശികളായ മൂന്നുപേർ പിടിയിലായിരുന്നു. കോട്ടയ്ക്കല്‍ പോലീസാണ്‌ ഇവരെ അറസ്റ്റ് ചെയ്തത്. വേങ്ങര ചെറൂർ സ്വദേശികളായ ആലുക്കല്‍ സഫ് വാന്‍, മിനി കാപ്പിൽ താമസിക്കുന്ന മുട്ടുപറമ്പന്‍ അബ്ദുള്‍ റൗഫ്, വേങ്ങര എസ്എസ് റോഡിൽ താമസിക്കുന്ന കോലേരി ബബീഷ് എന്നിവരാണ് അറസ്റ്റിലായത്. 

Also Read: Crime News: വനിത പോലീസുകാർക്കെതിരെ ലൈംഗിക അധിക്ഷേപം; വയോധികൻ അറസ്റ്റിൽ

കോട്ടയ്ക്കല്‍ എസ് ഐ. പി.ടി. സെയ്ഫുദ്ദീന്‍, പെരിന്തല്‍മണ്ണ, മലപ്പുറം ഡാന്‍സാഫ് സ്ക്വാഡ് എന്നിവരടങ്ങുന്ന സംഘം നടത്തിയ പരിശോധനയിലാണ് മൈത്രിനഗര്‍ റോഡിലെ ഫ്ലാറ്റില്‍ നിന്നും ഇവരെ പിടികൂടിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

 

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More