Home> Kerala
Advertisement

Thiruvananthapuram Fire Accident: വൻ തീപിടുത്തം; പിഎംജിയിലെ ടിവിഎസ് ഷോറൂം കത്തിനശിച്ചു

Fire At Thiruvananthapuram TVS Showroom: ആദ്യം തീപിടിച്ചത് കെട്ടിടത്തിൻ്റെ മുകളിലത്തെ നിലയിലാണ് എന്നാണ് റിപ്പോർട്ട്.

Thiruvananthapuram Fire Accident: വൻ തീപിടുത്തം; പിഎംജിയിലെ ടിവിഎസ് ഷോറൂം കത്തിനശിച്ചു

തിരുവനന്തപുരം: പിഎംജിയിലെ ടിവിഎസ് ഷോറൂമിൽ വൻ തീപിടു ത്തം.  പുലർച്ചെയോടെയായിരുന്നു തീപിടുത്തം ഉണ്ടായത്. 

Also Read: ബക്രീദ് ആശംസകൾ നേ‍ർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

സംഭവത്തെ തുടർന്ന് പത്തോളം ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം നടത്തി. നിലവിൽ തീ നിയന്ത്രണവിധയമായി എന്നാണ് റിപ്പോർട്ട്. കെട്ടിടത്തിൻ്റെ താഴത്തെ നിലയിലെ തീ പൂർണ്ണമായി കെടുത്തി. എന്നാൽ സ്പെയർ പാർട്സ് അടക്കം സൂക്ഷിക്കുന്ന നിലയിലും മുകളിലത്തെ ടെറസ് ഭാ​ഗത്തുമുള്ള തീ അണയ്ക്കാനുള്ള ശ്രമത്തിലാണ് ഫയർഫോഴ്സ് എന്നാണ് റിപ്പോർട്ട്.

കെട്ടിടത്തിൽ 250 ഓളം വാഹനങ്ങൾ ഉണ്ടായിരുന്നതായിണ് ഷോറൂം ഉടമ വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ ഭൂരിപക്ഷം വാഹനങ്ങളും പുറത്തെത്തിച്ചിട്ടുണ്ട് എന്നും റിപ്പോർട്ടുണ്ട്. ആദ്യം തീപിടിച്ചത് കെട്ടിടത്തിൻ്റെ മുകളിലത്തെ നിലയിലാണ്. കെട്ടിടത്തിൻ്റെ മുകളിലത്തെ ഷട്ടറുകളും ​ഗ്ലാസുകളും പൊളിക്കുന്നുണ്ട്. തൊട്ടടുത്ത് കെട്ടിടങ്ങൾ ഇല്ലാത്തത് ശരിക്കും ആശ്വാസകരമായിട്ടുണ്ട്.

Also Read: കർക്കടക രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, മകര രാശിക്കാർക്ക് പുരോഗതിയുടെ ദിനം, അറിയാം ഇന്നത്തെ രാശിഫലം!

മൊത്തം മൂന്നു നിലയുള്ള കെട്ടിടത്തിൻ്റെ മുകളിലത്തെ നിലയിൽ സാധനങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണിലെ തീ അണയ്ക്കാനുള്ള ശ്രമം നടക്കുന്നു. രണ്ട് മണിക്കൂറിലേറെയായി തീ ആണക്കാനുള്ള ശ്രമം പുരോഗമിക്കുന്നുണ്ട്. സംഭവ സമയത്ത് കെട്ടിടത്തിൻ്റെ രണ്ടാമത്തെ നിലയിൽ വലിയ ശബ്ദം കേട്ടതായിട്ടാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി പറഞ്ഞത്. 

അതിന് പിന്നാലെയാണ് തീപർന്നതെന്നും സെക്യൂരിറ്റി വ്യക്തമാക്കിയിട്ടുണ്ട്. കെട്ടിടത്തിൻ്റെ രണ്ടാമത്തെ നിലയിൽ കമ്പ്യൂട്ടർ അടക്കമുള്ള സാധനങ്ങളുണ്ടായിരുന്നു. മൂന്നാമത്തെ നിലയിൽ ടയറും എൻജിൻ ഓയിൽ അടക്കമുള്ളവയാണ് സൂക്ഷിച്ചിരുന്നത്. വിൽപനയ്ക്കായുള്ള വാഹനങ്ങളും സർവീസിനായി എത്തിച്ച വാഹനങ്ങളും സ്പെയർപാർടുകളും സൂക്ഷിച്ചിട്ടുള്ള സ്ഥലത്തെല്ലാം തീപിടിച്ചിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Read More