Home> Kerala
Advertisement

MSC Elsa 3 Ship Accident: ചരക്കു കപ്പലിലെ കണ്ടെയ്നറുകൾ തിരുവനന്തപുരം തീരത്തടിഞ്ഞു; അപകടകരമായ വസ്തുക്കളില്ല

MSC Elsa 3 Ship Accident Updates: കൂടുതൽ കണ്ടെയ്നറുകൾ അടിയാനുള്ള സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങളിൽ ജാഗ്രത തുടരുന്നു.

MSC Elsa 3 Ship Accident: ചരക്കു കപ്പലിലെ കണ്ടെയ്നറുകൾ തിരുവനന്തപുരം തീരത്തടിഞ്ഞു; അപകടകരമായ വസ്തുക്കളില്ല

തിരുവനന്തപുരം: അറബിക്കടലിൽ മുങ്ങിത്താണ ചരക്കുകപ്പലിൽ നിന്നും കടലിൽ വീണ കണ്ടെയ്നറുകൾ തീരുവനന്തപുരം തീരത്തേക്കും അടിഞ്ഞു. വർക്കല, അഞ്ചുതെങ്ങ്, അയിരൂർ, ഇടവ തീരങ്ങളിൽ ഇന്ന് രാവിലെയോടെ കണ്ടെയ്‌നറുകൾ അടിഞ്ഞതായിട്ടാണ് വിവരം.  

Also Read: ഇതുവരെ തീരത്തടിഞ്ഞത് 27 എണ്ണം, കണ്ടെയ്നറുകൾ കസ്റ്റംസ് പിടിച്ചെടുക്കും

ചിലയിടങ്ങളിൽ കണ്ടെയ്‌നറുകളിൽ നിന്നും പാഴ്‌സലുകൾ ഒഴുകി നടക്കുന്നതായിട്ടാണ് റിപ്പോർട്ട്. വർക്കലയിൽ തുറന്ന നിലയിൽ 2 കണ്ടെയ്‌നറുകൾ ആണ് അടിഞ്ഞത്. ശക്തമായ തിരമാലകൾ കാരണം കണ്ടെയ്‌നർ തകർന്ന് ഉള്ളിലെ വസ്തുക്കൾ വെള്ളത്തിൽ ഒഴുകിപ്പോയി. ഇതിനിടയിൽ തിരുവനന്തപുരം തീരത്തടിഞ്ഞ കണ്ടെയ്നറുകളിൽ അപകടകരമായ വസ്തുക്കളില്ലെന്ന് റിപ്പോർട്ട്.  കണ്ടെയ്നറിൽ പ്ലാസ്റ്റിക് ഗ്രാന്യൂൾസെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു. ഇനിയും കണ്ടെയ്നറുകൾ തീരത്തടിയാൻ സാധ്യതയുണ്ടെന്നും ജാഗ്രത തുടരണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

Also Read: മണിക്കൂറുകൾക്കുള്ളിൽ കിടിലം രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം അപാര നേട്ടങ്ങളും

ഇന്നലെ കൊല്ലം ആലപ്പുഴ തീരങ്ങളിൽ അടിഞ്ഞ കണ്ടെയ്‌നറുകൾ ഇന്ന് രാവിലെ മുതൽ നീക്കം ചെയ്തു തുടങ്ങിയതായിട്ടാണ് റിപ്പോർട്ട്.  ഇന്നലെ രാത്രി വരെ ഏതാണ്ട് 34 കണ്ടെയ്‌നറുകളാണ് തീരത്തടിഞ്ഞത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More