Home> Kerala
Advertisement

Nimisha Priya To Be Executed In Yemen: നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ 16ന്; നിയമവഴികളെല്ലാം അടഞ്ഞു, ജീവൻ രക്ഷിക്കാൻ അവസാന ശ്രമം

Nimisha Priya To Be Executed: നിമിഷ പ്രിയയെ പാർപ്പിച്ചിരിക്കുന്ന ജയിൽ അധികൃതർക്കാണ് പ്രോസിക്യൂട്ടർ വധശിക്ഷ നടപ്പാക്കാൻ നിർദേശം നൽകിയിരിക്കുന്നത്.

Nimisha Priya To Be Executed In Yemen: നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ 16ന്; നിയമവഴികളെല്ലാം അടഞ്ഞു, ജീവൻ രക്ഷിക്കാൻ അവസാന ശ്രമം

യെമൻ: യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കും. പ്രോസിക്യൂട്ടർ വധശിക്ഷ നടപ്പാക്കാൻ നിർദേശം നൽകി. നിമിഷ പ്രിയയെ പാർപ്പിച്ചിരിക്കുന്ന ജയിൽ അധികൃതർക്കാണ് പ്രോസിക്യൂട്ടർ നിർദേശം നൽകിയിരിക്കുന്നത്.

യെമൻ പൗരനായ തലാൽ അബ്ദുമഹ്ദിയെ 2017 ജൂലൈയിൽ നിമിഷ പ്രിയയും കൂട്ടുകാരിയും ചേർന്ന് കൊലപ്പെടുത്തി വീടിന് മുകളിലെ ജലസംഭരണിയിൽ മൃതദേഹം ഒളിപ്പിച്ചുവെന്ന കേസിലാണ് വധശിക്ഷ. നിമിഷ പ്രിയ പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിയാണ്. ദയാധനം നൽകി വധശിക്ഷ ഒഴിവാക്കാൻ ശ്രമം തുടരുകയാണെന്ന് യെമനിലെ മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ ജെറോം പറഞ്ഞു.

ALSO READ: 12 വര്‍ഷത്തിന് ശേഷം മകളെ കണ്ട് പ്രേമകുമാരി! നിമിഷ പ്രിയയുടെ അമ്മ യെമനിലെ ജയിലിലെത്തി

യെമൻ പൗരന്റെ കുടുംബത്തിന് 10 ലക്ഷം ഡോളർ നൽകാമെന്നാണ് അറിയിച്ചിരിക്കുന്നത്. ദയാധനം കുടുംബം സ്വീകരിക്കുമോയെന്ന് ഉറപ്പില്ലെന്നും സാമുവൽ ജെറോം പറഞ്ഞു. എന്നാൽ, തലാലിന്റെ കുടുംബം ഒരു മില്യൺ ഡോളർ ദയാധനം ആവശ്യപ്പെട്ടതായും വിവരമുണ്ട്.

കൊല നടത്തിയതിന് ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ പിടിയിലായ നിമിഷ പ്രിയയെ വിചാരണയ്ക്ക് ശേഷം 2018ൽ ആണ് വധശിക്ഷയ്ക്ക് വിധിച്ചത്. നിലവിൽ യെമനിലെ സനയിലെ ജയിലിലാണ് നിമിഷ പ്രിയയുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More